Timely news thodupuzha

logo

തോമസ് ഐസക്കിന്റെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: ഇ.ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

തോമസ് ഐസകിനെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ഹൈക്കോടതി ഇ.ഡിക്ക് നിർദേശം നൽകിയിരുന്നു.

തോമസ് ഐസക്കിനും കിഫ്ബിക്കുമെതിരെ കടുത്ത നടപടികൾ പാടില്ലെന്ന നിർദ്ദേശത്തോടെ കോടതി വിശദവാദത്തിനായി ഇന്നത്തേക്ക് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് വരെ തല്‍സ്ഥിതി തുടരാന്നും കോടതി നിര്‍ദേശിച്ചിരുന്നു.

തോമസ് ഐസക്കിൻ്റെ ഹർജി പരിഗണിച്ചായിരുന്നു കോടതി ഇടപെടൽ. ഹൈക്കോടതിയിൽ ഹർജി നിലനിൽക്കെ വീണ്ടും സമൻസ് അയച്ച ഇ.ഡി നടപടിയെയാണ് തോമസ് ഐസക് കോടതിയിൽ ചോദ്യം ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *