Timely news thodupuzha

logo

കേരള സ്‌റ്റോറി പ്രദർശനം: തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകി സി.പി.ഐ(എം)

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയുടെ ദൂരദർശൻ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.

കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിച്ച സിനിമയാണിതെന്നും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള സിനിമ പ്രദർശനം സംശയാസ്‌പദമാണെന്നും സി.പി.ഐ(എം) പറഞ്ഞു.

ധ്രുവീകരണ നീക്കം നടത്തി വോട്ട് നേടാനുള്ള ശ്രമമെന്നും സംശയിക്കുന്നു. സിനിമ പ്രദർശനം സാമൂഹിക സൗഹാർദ്ദം തകരുന്നതിന് വഴിവെക്കുമെന്നും സി.പി.ഐ(എം) ചൂണ്ടികാണിച്ചു.

മുന്‍പില്ലാത്ത വിധം സിനിമ പ്രദർശിപ്പിക്കുന്നത് വ്യാപക പ്രചാരണം നല്‍കുന്നത്. കേരള സ്റ്റോറി സിനിമ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ന് രാത്രി എട്ടിന് ദൂരദർശൻ സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചതാണ് കേരള സ്റ്റോറിയിലെ പുതിയ വിവാദം.

Leave a Comment

Your email address will not be published. Required fields are marked *