Timely news thodupuzha

logo

കേരളത്തിലെ ഒരു മണ്ഡലത്തിലും ബി.ജെ.പി ജയിക്കില്ലെന്ന് മുഖ്യമന്ത്രി

ചേർത്തല: സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും ബി.ജെ.പി വിജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 20 മണ്ഡലങ്ങളിൽ ഒന്നിൽപോലും ബിജെപി ജയിക്കില്ല.

ഒരു മണ്ഡലത്തിലും ബി.ജെ.പിക്കു രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും തെരഞ്ഞെടുപ്പു പ്രചാരണയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വർഗീയതയെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ല. സംഘപരിവാർ ഉയർത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിർക്കുമെന്നും അവരെ അധികാരത്തിൽ നിന്നു പുറത്താക്കാനുള്ള ചാലകശക്തിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.പി.എ, പി.എം.എൽ.എ തുടങ്ങിയ കരിനിയമങ്ങളെ റദ്ദാക്കുമെന്ന് സി.പി.എമ്മിന്‍റെ മാനിഫെസ്റ്റോയിൽ പറയുന്നുണ്ട്. കോൺഗ്രസ് മാനിഫെസ്റ്റോയിൽ ഇതു കാണാൻ കഴിയില്ല. സി.എ.എ വിഷയത്തിൽ കോണ്‍ഗ്രസിന്‍റേതു ഭാകരമായ മൗനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *