Timely news thodupuzha

logo

ഐവർമഠത്തിൽ നിന്നു ചിതാഭസ്മം മോഷ്ടിച്ചു; തമിഴ്നാട് സ്വദേശികൾ പിടിയിൽ

തൃശൂർ: പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നിന്നും ചിതാഭസ്മം മോഷ്ടിച്ച് കടത്തിയ രണ്ട് പേർ പിടിയിൽ. ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടു പോവുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്.

തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക(50), രേണുഗോപാൽ(25) എന്നിവരെയാണ് പഴയന്നൂർ പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

ചിതാഭസ്മം ചാക്കിലാക്കി കൊണ്ടു പോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തിൽ നിന്ന് സ്വർണം വേർതിരിച്ച് എടുക്കുകയാണ് പ്രതികൾ ചെയ്തു വരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *