Timely news thodupuzha

logo

ഗാസയിലെ വംശഹത്യ ഏഴാം മാസത്തിലേക്ക്‌

ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ ഏഴാം മാസത്തിലേക്ക്‌ കടക്കവെ കെയ്‌റോയിൽ വീണ്ടും സമാധാന ചർച്ചക്ക് അരങ്ങൊരുങ്ങി.

ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽതാനി, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി തലവൻ വില്യം ജെ ബേൺസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ചർച്ച.

ഹമാസ്‌ പ്രതിനിധികൾ ശനിയാഴ്‌ചയോടെ കെയ്‌റോയിലെത്തി. ഗാസയിൽ സമ്പൂർണ വെടിനിർത്തലും ഇസ്രയേൽ സൈന്യത്തെ പിൻവലിക്കലുമാണ് പ്രധാന ആവശ്യമെന്ന് ഹമാസ് വ്യക്തമാക്കി.

മൊസാദ്‌ തലവൻ ഡേവിഡ്‌ ബർണിയയുടെ നേതൃത്വത്തില്‍ ഇസ്രയേല്‍സംഘം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിലാകെ കടുത്ത രോഷം ഉയർന്നിട്ടുണ്ട്‌.

അതിനിടെ, ഖാൻ യൂനിസ്‌ അടക്കമുള്ള തെക്കൻ ഗാസയിൽനിന്ന്‌ കരസേനയെ പിൻവലിച്ചതായി ഇസ്രയേൽ അറിയിച്ചു. സൈന്യത്തിന്റെ 98ആമത്തെ കമാൻഡോ ഡിവിഷനെയാണ്‌ പിൻവലിച്ചത്‌.

162ആം ഡിവിഷനും നഹാൽ ബ്രിഗേഡും ഗാസയിൽ തുടരും. ഗാസയിൽ ഇസ്രയേൽ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 33,175 ആയി.

ഗാസയിൽ വംശഹത്യ നടത്താൻ ജർമനി ആയുധം നൽകുന്നുവെന്ന്‌ നിക്കരാഗ്വേ നൽകിയ കേസിൽ അന്താരാഷ്‌ട്ര നീതിന്യായ കോടതി തിങ്കളാഴ്‌ച പ്രാഥമിക വാദം കേൾക്കും.

Leave a Comment

Your email address will not be published. Required fields are marked *