Timely news thodupuzha

logo

സഭകൾ പ്രചരിപ്പിക്കേണ്ടത് വിദ്വേഷത്തിന്റെ കഥകളല്ല, ലവ് സ്റ്റോറിയാകണമെന്ന് മാർ കൂറീലോസ്

കോട്ടയം: യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറികളാണെന്നും, മറിച്ച് ഹേറ്റ് സ്റ്റോറികളല്ലെന്നും യാക്കോബായ സഭാ ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്.

ഫേസ് ബുക്ക് പോസ്റ്റിലാണ് മാർ കൂറിലോസ് പ്രതികരിച്ചത്. കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറിയെന്ന സിനിമ ഇടുക്കി അതിരൂപത പ്രദൾശിപ്പിച്ച സാഹചര്യത്തിലാണ് മാർ കുറിലോസിന്റെ പ്രതികരണം.

കുട്ടികൾക്കായുള്ള സഭയുടെ മതബോധന ക്ലാസുകളിലാണ് സിനിമ പ്രദർശിപ്പിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമായി കേരളത്തെ അപകീർത്തിപ്പെടുത്താൻ ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു.

ക്രിസ്ത്യൻ മുസ്ലിം വിദ്വേഷം വളർത്തുവാനുള്ള സംഘപരിവാറിൻ്റെ ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ദൂരദർശൻ വഴി കേരള സ്റ്റോറിയുടെ പ്രദർശനം നടത്തിയത്.

എന്നാൽ ഈ ചിത്രം ഇടുക്കി രൂപതയും പ്രദർശിപ്പിക്കുയായിരുന്നു. ആ സിനിമ കേരളത്തെ കുറിച്ച് കള്ള പ്രചരണമാണ് നടത്തുന്നതെന്ന് മനസ്സിലാക്കാതെ അത് വീണ്ടും പ്രദർശിപ്പിക്കാൻ ക്രിസ്ത്യൻ രൂപതകൾ തയ്യാറാകുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *