Timely news thodupuzha

logo

ആന്‍റണി രാജുവിന്‍റെ അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: തൊണ്ടി മുതൽ കേസിൽ ആന്‍റണി രാജു എം.എൽ.എയുടെ അപ്പീൽ തള്ളണമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഗൗരവകരമായ വിഷയങ്ങളുള്ള കേസാണിത്.

ആന്‍റണി രാജുവിനെതിരേ തെളിവുണ്ട്. ആരോപണങ്ങൾ ഗുരുതരമാണെന്നും പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാനം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്ങ് മൂലത്തില്‍ ആവശ്യപ്പെട്ടു.

കേസ് പരിഗണിക്കാനിരിക്കെയാണ് ആന്‍റണിരാജുവിനെതിരേ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. തനിക്കെതിരേ കേസിൽ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തവിനെതിരേയാണ് ആന്‍റണി രാജു സുപ്രീംകോടതിയിൽ സത്യവാങ്ങ് മൂലം സമർപ്പിച്ചത്.

തുടര്‍ന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ആൻറണി രാജുവിന് അനുകൂലമായി സുപ്രീം കോടതി തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ ഉത്തരവ് അനുവദിക്കുകയായിരുന്നു.

ഹര്‍ജികളില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി ഇടക്കാല സ്റ്റേ ഉത്തരവിറക്കിയത്. കേസിന്‍റെ എല്ലാ വശവും പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

33 വര്‍ഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ ആന്‍റണി രാജു എതിര്‍ത്തിരുന്നു. ഇത്ര വര്‍ഷം ഈ കേസുമായി മുന്നോട്ടു പോകേണ്ടി വന്നു.

ഇത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാല്‍ കേസിന്‍റെ നടപടികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *