Timely news thodupuzha

logo

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

നാസിക്: പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. മഹാരാഷ്ട്രയിലെ വകാഡി ​ഗ്രാമത്തിലാണ് സംഭവം.

ചൊവ്വ വൈകുന്നേരം അഞ്ചു മണിയോടെയാണ് വീടിനോട് ചേർന്ന ഉപയോ​ഗശൂന്യമായ കിണറ്റിൽ വളർത്തു പൂച്ച വീണത്. പൂച്ചയെ രക്ഷിക്കാനായി ആദ്യം ഇറങ്ങിയയാൾക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായതോടെ ആണ് കുടുംബത്തിലെ മറ്റാളുകൾ കൂടി കിണറ്റിലേക്ക് ഇറങ്ങിയത്.

ചതുപ്പ് നിറഞ്ഞ കിണറ്റിൽ ശ്വാസം കിട്ടാതെ ആളുകൾ കുടുങ്ങുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഒരാളെ മാത്രമാണ് കിണറ്റിൽ നിന്നും രക്ഷപ്പെടുത്താനായത്.

നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് കിണറ്റിൽ നിന്ന് ആളുകളെ പുറത്തെത്തിച്ചത്. ചൊവ്വ വൈകുന്നരം ആരംഭിച്ച ദൗത്യം അർദ്ധരാത്രി വരെ നീണ്ടു. രക്ഷപ്പെടുത്തിയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *