Timely news thodupuzha

logo

സ്‌നേഹത്തിന്റെയും കൈ കോര്‍ക്കലിന്റേതുമാണ് കേരളത്തിന്റെ സ്‌റ്റോറിയെന്ന് ബിനോയ് വിശ്വം

കൊച്ചി: സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കൈ കോര്‍ക്കലിന്റേതുമാണ് കേരളത്തിന്റെ സ്‌റ്റോറിയെന്ന് ബിനോയ് വിശ്വം. ക്രിസ്ത്യന്‍ മത അധ്യക്ഷന്‍മാര്‍ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കുകയാണ്.

യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധമില്ലാത്തതാണ് അത്. ആര്‍.എസ്.എസിന്റെ ആശയങ്ങളെ ഇവര്‍ വെള്ളപൂശുകയാണ്. മാന്യതയുടെ കുപ്പായം തുന്നിക്കൊടുക്കുന്നവര്‍ ആരായാലും അവര്‍ ചെയ്യുന്നതെന്താണെന്ന് ആലോചിക്കണം.

കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ, എന്നാണ് അവരോട് പറയാനുള്ളത്. കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കുന്ന പുരോഹിതന്‍മാര്‍ വിചാരധാര വായിക്കണം. ഇന്ന് ഞാന്‍ നാളെ നീ എന്നാണ് ചൊല്ല്.

ഇന്ന് മുസ്ലിംങ്ങള്‍ ആണ് ലക്ഷ്യമെങ്കില്‍ നാളെ ക്രിത്യാനികള്‍ ആകാം. ഈ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തെയാണ് പിന്തുണക്കുന്നത്.

മതേതരത്വമാണ് ഇന്ത്യയുടെ ഭാവി എന്നാണ് ചിന്തിക്കുന്നവരെല്ലാം പറയുന്നത്. ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല എന്നുറപ്പിച്ച് പറയാന്‍ കഴിയുന്ന എത്ര പേര്‍ കോണ്‍ഗ്രസിലുണ്ട്.

ജയിച്ചു പോകുന്ന കോണ്‍ഗ്രസുകാര്‍ നാളെ ബി.ജെ.പിയാവാം. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ കോണ്‍ഗ്രസ് എന്നല്ല പറയേണ്ടത്.

ഇന്നത്തെ കോണ്‍ഗ്രസ് ഇന്ന് ഉച്ചക്കത്തെ ബി.ജെ.പി എന്നാണ് പറയേണ്ടത്. നാളെ ബി.ജെ.പിയാകില്ല എന്നുറപ്പുള്ള മോദിക്ക് വേണ്ടി കൈ പൊക്കില്ല എന്നുറപ്പുള്ള എത്ര കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടെന്നും അദ്ദേഹം ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *