Timely news thodupuzha

logo

അറസ്റ്റിനെതിരെ കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇ‍.ഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരി​ഗണിക്കും.

അറസ്റ്റിനെതിരെയുള്ള ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരണയാലാണെന്നാണ് കെജ്‌രിവാളിന്റെ വാദം.

കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തത് നിയമപരമാണെന്നും മതിയായ തെളിവുകളുണ്ടെന്നും കാട്ടി കെജ്‌രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. മാർച്ച് 21നാണ് മദ്യനയ അഴിമതി കേസിൽ ഉൾപ്പെടുത്തി കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *