Timely news thodupuzha

logo

ഒമാനിൽ കനത്ത മഴ; ഒരു മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു

മസ്കറ്റ്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒമാനിൽ മരണം 12 ആയി. മരിച്ചവരിൽ ഒരാൾ മലയാളി ആണ്. അടൂർ സ്വദേശി സുനിൽകുമാറാണ് മരിച്ചത്.

സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് സുനിൽകുമാർ മരിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനിൽ കുമാർ.

മരിച്ചവരിൽ ഒമ്പത് പേരും കുട്ടികളാണ്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാ​ഹനം ഒഴുകിപ്പോയാണ് എട്ട് പേർ മരിച്ചത്. ഇതിൽ ആറ് പേർ കുട്ടികളാണ്.

ഒഴുക്കിൽപെട്ട് കാണാതായ എട്ട് പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് വിഭാഗം അറിയിച്ചു. നിരവധി പേരാണ് വെള്ളപ്പൊക്കത്തിൽ കെട്ടിടങ്ങളിലും വാഹനങ്ങളിലുമടക്കം കുടുങ്ങി കിടക്കുന്നത്.

ഒമാന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. ന്യൂനമർദത്തെ തുടർന്ന് മഴ ശക്തമായതോടെയാണ് ഒമാനിൽ കനത്ത നാശനഷ്ടങ്ങൾ‌ ഉണ്ടായത്.

വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ മസ്‌കത്ത്, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ഷർഖിയ, അൽ ദഖിലിയ, അൽ ദാഹിറ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകൾക്ക് ഏപ്രിൽ 15 തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *