Timely news thodupuzha

logo

ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാമ്പ് മുട്ടം ഷന്താൾ ജ്യോതിയിൽ നടത്തി

മുട്ടം: ഡി.സി.എൽ തൊടുപുഴ പ്രവിശ്യയുടെ രണ്ടാമത് ത്രിദിന പെറ്റ്സ് ക്യാമ്പ് മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടത്തി. ജനറൽ കൺവീനർ കോർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് പതാക ഉയർത്തി. ലക്കി സ്റ്റാർ അലക്‌സാണ്ടർ ഡെന്നി അഗസ്റ്റിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഫാ. റോയി കണ്ണൻചിറ ലക്കി സ്റ്റാർ ഓഫ് ദി ക്യാമ്പ് ആരാണെന്ന് പ്രഖ്യാപിച്ചു.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെംബർ എൻ.കെ ബിജു, ഫാ. ജോൺ പാളിത്തോട്ടം, പ്രിൻസിപ്പൽ സിസ്റ്റർ ലിസ് ലിൻ, ക്യാമ്പ് ഓർഗനൈസർ, മനോജ് റ്റി ബെഞ്ചമിൻ, ഡയറക്ടർമാരായ ബീന സണ്ണി, മെറീന സെബാസ്റ്റ്യൻ, പ്രവിശ്യാ കൗൺസിലർ പെട്ര മരിയ റെജി, ലീഡർ ഫിലോമിന ജെ പൈകട, കൃഷ്ണപ്രസാദ് പനോളിൽ, കെയിൻ ഡി തോമസ് എന്നിവർ പ്രസംഗിച്ചു.

ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ കൊച്ചേട്ടൻ, അഞ്ചു എസ് നായർ, പ്രൊഫ . ജോയിസ് മുക്കുടം, ജെയ്സൺ പി ജോസഫ്, ഫാ. ജിനോ പുന്നമറ്റത്തിൽ, ബിനോയി മൂഴയിൽ, ജോൺസൺ വേങ്ങത്തടം, ഐ.ക്യൂ മാൻ അജി ആർ എന്നിവർ ക്ലാസുകൾ നയിച്ചു.

ജയ്നമ്മ സ്റ്റീഫൻ, വിവിഷ് വി റോളൻ്റ് എന്നിവർ അതിഥി വചനം നൽകി. സാം ക്രിസ്റ്റി ദാനിയേലുമായി അഭിമുഖവും ഫാ. ജോസ് കിഴക്കയിലുമായി മുഖാമുഖവും ഉണ്ടായിരുന്നു.

സുജി മാസ്റ്റർ ഗ്രാമദർശന സന്ദേശം നൽകി. കുരുവിള ജേക്കബ് സംവാദവും മിനി ജെസ്റ്റിൻ ക്യാമ്പ് ക്വിസും നയിച്ചു. പ്രസംഗ, സംഗീത മൽസരങ്ങൾ, ക്യാമ്പ് ക്വിസ്, യോഗ, പഠന യാത്ര, ക്യാമ്പ് പത്രം, കലാനിശ, എയ്റോബിക്സ് എന്നിവയും ഉണ്ടായിരുന്നു.

രാഷ്ട്രദീപിക ഡയറകർ റവ. ഡോ. തോമസ് പോത്തനാമുഴി സമാപന സന്ദേശം നൽകി. പ്രവിശ്യാ കോർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.

ഡി.എഫ്.സി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ജോയി നടുക്കുടി പുരസ്കാര വിതരണം നടത്തി. മദർ സുപ്പീരിയർ സിസ്റ്റർ എലിസബത്ത് ബഹുമതിപത്രവിതരണം നടത്തി.

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. അരുൺ ചെറിയാൻ, ക്യാമ്പ് ചീഫ് തോമസ് കുണിഞ്ഞി, പ്രോഗ്രാം കൺവീനർ സിബി കണിയാരകത്ത്, ജോസ് ചുവപ്പുങ്കൽ, ഡയറക്ടർ റെജീന സെബാസ്റ്റ്യൻ, പ്രവിശ്യാ കൗൺസിലർ ജോസഫ് ആൻ്റണി എന്നിവർ പ്രസംഗിച്ചു.

ബെസ്റ്റ് ക്യാമ്പർമാരായ കൃഷ്ണപ്രസാദ് പനോളിൽ(നിർമല എച്ച്.എസ്.എസ് മുവാറ്റുപുഴ), അൽഫോൻസ് ബി കോലത്ത്(നിർമല പബ്ലിക് സ്കൂൾ, പിഴക് ) എന്നിവർ ക്യാമ്പ് അവലോകനം നടത്തി. പ്രവിശ്യയിലെ വിവിധ സ്കൂളുകളിൽ നിന്നായി 150 ഓളം വിദ്യാർഥികൾ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *