Timely news thodupuzha

logo

പൊന്നാനിയിൽ 350 പവന്‍ സ്വർണ കവർച്ച

മലപ്പുറം: പൊന്നാനിയില്‍ പ്രവാസിയുടെ അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് 350 പവൻ സ്വർണം മോഷ്ടിച്ചത് സ്ഥിരം മോഷ്ടാക്കളെന്ന് പൊലീസ്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു.

സമീപ കാലത്ത് ജയിലിൽ നിന്ന് ഇറങ്ങിയവരുടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. കവർച്ച നടന്ന വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രതിയിലേക്ക് എത്താനുള്ള കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. കവർച്ചയ്ക്ക് പിന്നിൽ ഒന്നിലധികം പേർ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *