Timely news thodupuzha

logo

മത – രാഷ്ട്ര വാദത്തെ ചെറുക്കണം: കേരള പുലയൻ മഹാസഭ

തൊടുപുഴ: ഭരണഘടനാ പരമായ മതേതര ഇന്തൃയെ തകർത്ത് മത രാഷ്ട്രം സൃഷ്ടിക്കാനുള്ള ഭരണകൂട ഫാസിസ്റ്റ് നയത്തെ സംഘടിത ശക്തിയാൽ ചെറുത്ത് തോല്പിക്കണമെന്ന് കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അനിൽകുമാർ ആഹ്വാനം ചെയ്തു.

അംബേദ്ക്കർ തയ്യാറാക്കിയത് ഇന്തൃയിലെ മുഴുവൻ ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണഘട യാണെന്നും അതിനെ തകർക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു.

ഭരണഘടനാ ശില്പിയും, അധ:സ്ഥിത ജനതയുടെ മുന്നണി പോരാളിയുമായിരുന്ന ഢോ: ബി.ആർ.അംബേദ്ക്കറുടെ 134 മത് ജയന്തി ദിനമായ ഏപ്രിൽ 14 ന് സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ശാഖകൾ തോറും നടത്തിയ ദിനാചരണ പരിപാടികളുടെ ഭാഗമായി തൊടുപുഴ ഗാന്ധിസ്ക്വയറിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് പ്ര സംഗിക്കുകയായിരുന്നു അനിൽകുമാർ.

സംഘടനാ നേതാക്കളായ സി.എസ്.സൈജു, അഖിൽ കെ ആനന്ദ്, പി.പി.ദീപകുമാർ, പങ്കജാക്ഷി കുഞ്ഞുമോൻ, പി. ശാരദ തുടങ്ങിയവർ പ്രസംഗിച്ചു. അംബേദ്ക്കർ ചത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

Leave a Comment

Your email address will not be published. Required fields are marked *