Timely news thodupuzha

logo

ഇന്ത്യയിലെ പൗരത്വവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഇടുക്കിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് എൻ.സി.പി(എസ്)

തൊടുപുഴ: രാജ്യത്തെ പൗരത്വവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഇടുക്കി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന് വോട്ട് ചെയ്യണമെന്ന് എൻ.സി.പി(എസ്) ഇടുക്കി ജില്ലാ സെക്രട്ടറി റോഷൻ സർഗ്ഗം.

ഇടുക്കിയിലെ റോഡുകളെല്ലാം പൂർണ്ണമായും ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കിയത് ജോയ്സ് ജോർജിന്റെ കാലത്താണ്. അന്താരാഷ്ട്ര നിലവാരത്തിൽ പണിത ഗ്യാപ്പ് റോഡിൻ്റെ നിർമ്മാണം ജോയ്സിന്റെ കാര്യക്ഷമതക്കുള്ള തെളിവാണ്. 2014 മുതൽ 2019 വരെയുള്ള കാലഘട്ടം ഇടുക്കിയുടെ സുവർണ്ണ കാലമായിരുന്നു. 2018ലെ പ്രളയത്തിൽ തകർന്ന ചെറുതോണി ടൗണിൽ ഇന്ന് കാണുന്ന വലിയ പാലം പണിയാൻ ഫണ്ട് അനുവദിച്ചത് ജോയ്സ് ജോർജ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ജയ്സൺ തേവലത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സി.എസ് ജോസ്, വിഷ്ണു എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *