Timely news thodupuzha

logo

പ്രധാനമന്ത്രിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌; ഹർജി പരിഗണിക്കുന്നത്‌ മാറ്റിവച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മതാടിസ്ഥാനത്തിൽ വോട്ട്‌ ചോദിച്ച് പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌ ഏർപ്പെടുത്തണമെന്ന ഹർജി പരിഗണിക്കുന്നത്‌ ഡൽഹി ഹൈക്കോടതി മാറ്റിവച്ചു.

ഹർജി പരിഗണിച്ചിരുന്ന ജസ്റ്റിസ്‌ സച്ചിൻദത്ത യു.എ.പി.എ ട്രിബ്യൂണൽ അധ്യക്ഷനായ സാഹചര്യത്തിലാണ്‌ നടപടി. 29ന്‌ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പിലിഭിത്തിൽ നടത്തിയ പ്രസംഗത്തിൽ മതാടിസ്ഥാനത്തിൽ വോട്ട്‌ ചോദിച്ചതിനു പുറമെ പ്രതിപക്ഷ പാർട്ടികൾ മുസ്ലിങ്ങളെ സഹായിക്കുന്നെന്ന ഗുരുതര ആരോപണം ഉന്നയിച്ചതായും ഹർജിക്കാരനായ അഡ്വ. ആനന്ദ്‌ എസ്‌ ജോണ്ഡലെ ചൂണ്ടിക്കാട്ടി.

മതവിദ്വേഷം ഉണ്ടാക്കിയതിന്‌ പ്രധാനമന്ത്രിക്കെതിരെ ഐ.പി.സി 153 എ വകുപ്പ്‌ ചുമത്തി എഫ്‌.ഐ.ആർ എടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന്‌ ഹർജിക്കാരൻ പറഞ്ഞു.

സമാന ആവശ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ്‌ കമീഷനെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഇതേത്തുടർന്നാണ്‌, ഹർജിക്കാരൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്‌.

Leave a Comment

Your email address will not be published. Required fields are marked *