പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. റ്റി.എം തോമസ് ഐസക്.
വോട്ടിങ് ശതമാനത്തിലെ കുറവ് ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കുന്നതാണ്. കോണ്‍ഗ്രസ്, ബി.ജെ.പി വോട്ടര്‍മാര്‍ എത്താതിരുന്നതാണ് ശതമാനം കുറയാന്‍ കാരണം. ഇത് ഇടതുപക്ഷത്തെ തകര്‍പ്പന്‍ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.