തൊടുപുഴ: ചാലക്കമുക്ക് ഒരുമ റസിഡൻസ് അസോസ്സിയേഷനും തൊടുപുഴ അഹല്യ ഐ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നു. ഏപ്രിൽ 28ന് ചാലക്കമുക്ക് കൊടുവേലി റോഡ് കൃഷ്ണ കൃപയിൽ വച്ച് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ക്യാമ്പ്.
ഫ്രീ രജിസ്ട്രേഷൻ, പരിചയസമ്പന്നരായ ഒപ്റ്റേമിട്രസ്റ്റുകൾ, വിദഗ്ദ ഡോക്ടർമാരുടെ സേവനം, ആവശ്യമായ രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം, മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയ, തുടർ ചികിത്സ ആവശ്യമുള്ളവർക്ക് 14 ദിവസം വരെ സൗജന്യ രജിസ്ട്രേഷൻ, മെഡിസെപ്, ഇ.സി.എച്ച്.എസ് ഇൻഷ്വറൻസ് കമ്പനികളുടെ ക്യാഷ് ലെസ് ആന്റ് റീ ഇംമ്പേഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാണ്.
കൂടാതെ കണ്ണടകൾ ക്യാമ്പ് പാക്കേജ് നിരക്കിൽ വിതരണം ചെയ്യുന്നു, അഡ്വാൻസ് തുക നൽകി ബുക്ക് ചെയ്യാമെന്നും ഒരുമ റസിഡൻസ് അസോസ്സിയേഷൻ പ്രസിഡന്റ് കെ.എസ് വിജയൻ, അഹല്യ ഹോസ്പിറ്റൽ പി.ആർ.ഒ ജേക്കബ് സാജ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൽക്കായി ബന്ധപ്പെടാം, ഫോൺ: 9446304572, 8281938821.