Timely news thodupuzha

logo

കാട്ടാന ആക്രമണത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു

പാലക്കാട്‌: കൊട്ടേക്കാട് കാട്ടാന ആക്രമണത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു. മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻഎം.വി മുകേഷാണ്(34) മരിച്ചത്. ഇന്നു രാവിലെ മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെ ആയിരുന്നു അപകടം.

കാട്ടാനക്കൂട്ടം പുഴ കടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. കാട്ടാന പാഞ്ഞടുക്കുന്നതിനെ ഓടിയപ്പോൾ മുകേഷ് മറിഞ്ഞ് വീഴുകയായിരുന്നു. ദീർഘകാലം ഡൽഹി ബ്യുറോ ക്യാമറാമാൻ ആയിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യുറോയിലായിരുന്നു. മലപ്പുറം സ്വദേശിയാണ്. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Leave a Comment

Your email address will not be published. Required fields are marked *