Timely news thodupuzha

logo

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സ​ഹ​യാ​ത്രി​ക​നെ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മം: മ​ക​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ

പ​ത്ത​നം​തി​ട്ട: ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച സ​ഹ​യാ​ത്രി​ക​നെ​തിരെ മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കു പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ നെ​ല്ലി​ക്കാ​ല പ്ലാ​ങ്കൂ​ട്ട​ത്തി​ല്‍ മു​രു​പ്പേ​ല്‍ രാ​ജേ​ഷ് – സു​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സു​ധീ​ഷ്(17) ശ​നി​യാ​ഴ്ച രാ​ത്രി ത​ന്നെ മ​രി​ച്ചു. ഇ​തി​നി​ടെ സു​ധീ​ഷി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി ചേ​ട്ട ബി​യാ​ത്തു​മ്മ പു​ര​യി​ട​ത്തി​ല്‍ സ​ഹ​ദിനെ​യാ​ണ്(27) ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് ഐ.​പി​.സി 304 പ്ര​കാ​രം എ​ടു​ത്ത കേ​സി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ സ​ഹ​ദി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

തി​രു​വ​ല്ല – കു​മ്പ​ഴ സം​സ്ഥാ​ന പാ​ത​യി​ല്‍ കാ​രം​വേ​ലി​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി 9.15 ഓ​ടെ​യാ​യി​രു​ന്നു ബൈ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. പ​രി​ക്കേ​റ്റ് റോ​ഡി​ല്‍ കി​ട​ന്ന യു​വാ​വി​നെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​യാ​ന്‍ ശ്ര​മി​ച്ച സ​ഹ​ദി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു.

സു​ധീ​ഷി​നെ സ​ഹ​ദ് രാ​ത്രി​യി​ല്‍ വീ​ട്ടി​ല്‍ നി​ന്ന് വി​ളി​ച്ചി​റ​ക്കി ബൈ​ക്കി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​ ആ​യി​രു​ന്നു. കോ​ഴ​ഞ്ചേ​രി​യി​ല്‍ ക​ട​യി​ലേ​ക്കാ​ണ് പോ​യ​തെ​ന്നും ബൈ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ത​ട്ടി​യ​തി​നേ തു​ട​ര്‍​ന്നാ​ണ് മ​റി​ഞ്ഞ​തെ​ന്നു​മാ​ണ് സ​ഹ​ദ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ബൈ​ക്ക് അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി. രാ​ത്രി വീ​ട്ടി​ല്‍ എ​ത്തി സു​ധീ​ഷി​നെ കൂ​ട്ടി​കൊ​ണ്ടു പോ​യ​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സു​ധീ​ഷി​ന്‍റെ മൃ​ത​ദേ​ഹം പി​താ​വ് രാ​ജേ​ഷി​ന്‍റെ ചെ​ങ്ങ​റ കു​റു​ന്തോ​ട്ടി​ക്ക​ല്‍ കു​മ്പ​ള​ത്താ​മ​ണി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു.

Leave a Comment

Your email address will not be published. Required fields are marked *