Timely news thodupuzha

logo

ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ദുഷ്യന്ത് ചൗട്ടാല

ചണ്ഡീഗഡ്: ഹരിയാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് ജെ.ജെ.പി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല.

ഏഴ് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ ഭരണം നിലനിർത്തിയത്. എന്നാൽ ഇതിൽനിന്ന് മൂന്നു പേർ കോൺഗ്രസിൽ ചേർന്നതോടെ നയാബ് സിങ്ങ് സൈനി സർക്കാരിന്‍റെ നിലനിൽപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്.

അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്താനും ഭൂരിപക്ഷം തെളിയിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നപക്ഷം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ദുഷ്യന്ത് കത്തിൽ ആവശ്യപ്പെടുന്നു.

2019 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജെ.ജെ.പിയുമായി ചേർന്നാണ് ബി.ജെ.പി സർക്കാർ രൂപവത്കരിക്കുന്നത്. അന്നത്തെ മനോഹർ ലാൽ ഘട്ടർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്.

2024 മാർച്ചിലാണ് ബി.ജെ.പി – ജെ.ജെ.പി സഖ്യം പിരിയുന്നത്. പിന്നാലെ ഘട്ടർ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കുകയും നയാബ് സിങ് സൈനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *