Timely news thodupuzha

logo

അടിച്ചു വീഴ്ത്തിയ ശേഷം വീണ് പരുക്കേറ്റതെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; കോഴിക്കോട് പിതാവിനെ കൊന്നത് മകൻ

കോഴിക്കോട്: അച്ഛനെ മകൻ അടിച്ചു കൊന്നു. ഏകരൂർ സ്വദേശി ദേവദാസാണ് മകൻ അക്ഷയ് ദേവിന്‍റെ മർദനത്തിൽ കൊല്ലപ്പെട്ടത്.

അക്ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പരുക്കേറ്റ നിലയിൽ ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റുവെന്ന് പറഞ്ഞാണ് അക്ഷയ് ദേവ് അച്ഛനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ചൊവ്വാഴ്ചയോടെ ദേവദാസ് മരിക്കുകയും ചെയ്തിരുന്നു.

എന്നാൽ പരിശോധനയിൽ മർദനത്തിന്‍റെ നിരവധി പാടുകൾ ഉണ്ടായിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ഡോക്‌ടർമാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് മകനെ കസ്റ്റഡിയിലെടുപ്പ് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തു വരുന്നത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും പൊലീസ് പറഞ്ഞു. ലഹരി മരുന്നിനും മറ്റും പണം ആവശ്യപ്പെട്ടായിരുന്നു അക്ഷയ് ദേവ് പിതാവിനെ മര്‍ദിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *