കാസർഗോഡ്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് കിഴക്കേകരയില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദയാണ്(13) മരിച്ചത്. ഞായറാഴ്‌ച രാത്രിയാണ് സംഭവം. നൃത്ത പരിശീലനത്തിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിക്ക് നേരത്തെ മറ്റു അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബം അറിയിച്ചതായി ആശുപത്രി അധിക്രതർ പറഞ്ഞു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.