തൊടുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ബിസിനസ് ഓഫീസ് തൊടുപുഴയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് 10 തയ്യൽ മെഷീനുകൾ നൽകി. എസ്.ബി.ഐയുടെ സി.എസ്.ആർ ആക്ടിവിറ്റിയുടെ ഭാഗമായി എസ്.ബി.ഐയുടെ തൊടുപുഴ റീജിയണൽ ഓഫീസില്‍ വച്ച് നടത്തിയ ചടങ്ങിൽ ബാങ്ക് തൊടുപുഴ റീജണൽ മാനേജർ നെഫിൻ ക്രിസ്റ്റഫർ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. കുടുംബശ്രീ യൂണിറ്റുകൾക്ക് വേണ്ടി കുടുംബശ്രീ മിഷൻ ഇടുക്കി ജില്ലാ കോഡിനേറ്റർ മിനി സി.ആർ, തൊടുപുഴ മുനിസിപ്പാലിറ്റി സി.ഡി.എസ് ചെയർപേഴ്സൺ സുഷമ ജോയ് എന്നിവർ ചേർന്ന് തയ്യൽ മെഷീനുകൾ ഏറ്റുവാങ്ങി.