Timely news thodupuzha

logo

മഴക്കൊപ്പം ശക്തമായ കാറ്റ്, കോതമoഗലത്ത് കനത്ത നാശ നഷ്ടം, വില്ലാഞ്ചിറയിൽ കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു

കോതമംഗലം: വിവിധ മേഖലകളിൽ മഴക്കൊപ്പമുണ്ടായ കാറ്റ് കനത്ത നാശം വിതച്ചു. തിങ്കളാഴ്ച ഉച്ചക്കുണ്ടായ കാറ്റാണ് വിവിധ പ്രദേശങ്ങളിൽ നാശം വിതച്ചത്.

നേര്യമംഗലം വില്ലാഞ്ചിറയിൽ കാറിന് മുകളിൽ മരം വീണ് കാർ യാത്രികനായ ഗ്രഹനാഥൻ മരിച്ചു. ചെറുവട്ടൂർ ബാലനിവാസിൽ സരസ്വതിയുടെ വീടിന് മുകളിൽ മരം വീണ് കോൺക്രീറ്റ് മേൽക്കൂരക്ക് കേടുപാടുണ്ടായി. വാട്ടർടാങ്കും തകർന്നു.

തേക്ക് മരം ആണ് വീടിനുമുകളിൽപതിച്ചത്.ഒരു റബ്ബർമരവും ഒടിഞ്ഞുവീണു.റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടം വിലിയിരുത്തി. അർഹമായ ധനസഹായം വീട്ടുകാർക്ക് ലഭിക്കുമെന്നാണ് പ്രതീഷയെന്ന് വാർഡ് മെമ്പർ പറഞ്ഞു.

നെല്ലിക്കുഴി പഞ്ചായത്തിലെ മറ്റ് വിവിധ പ്രദേശങ്ങളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും കാറ്റ് നാശം വിതച്ചിട്ടുണ്ട്. കാർഷീകവിളകൾ നശിച്ചു.മരങ്ങൾ വീണ് വൈദ്യുതി ലൈനും പോസ്റ്റുകളും തകർന്നതിനേതുടർന്ന് വൈദ്യുതി വിതരണം മുടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *