Timely news thodupuzha

logo

പാലക്കാട്‌ വഴി പോകുന്ന ട്രെയിനുകൾ വഴി തിരിച്ചു വിടും

തിരുവനന്തപുരം: സേലം ഡിവിഷനിലെ വിവിധ സെക്‌ഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ വഴി തിരിച്ചു വിടും. പാലക്കാട്‌ വഴി പോകുന്ന ട്രെയിനുകൾ കോയമ്പത്തൂർ, കോയമ്പത്തൂർ നോർത്ത്‌ സ്‌റ്റേഷനുകളിൽ പോകില്ല.

ചെന്നെ എഗ്‌മോർ – മാംഗ്ലൂർ സെൻട്രൽ എക്‌സ്‌പ്രസ്‌(16159) ചൊവ്വ, ബുധൻ ദിവസങ്ങളിൽ പോത്തന്നൂർ വഴിയാകും സർവീസ്‌. പോത്തന്നൂരിൽ അധിക സ്‌റ്റോപ്പുണ്ട്‌. ന്യൂഡൽഹി – തിരുവനന്തപുരം സെൻട്രൽ കേരള എക്‌സ്‌പ്രസ്‌ (12626) ചൊവ്വാഴ്‌ച പോത്തന്നൂർ വഴി. കെ.എസ്‌.ആർ ബാംഗ്ലൂർ – എറണാകുളം ജം​ഗ്ഷൻ എക്‌സ്‌പ്രസ്‌(12677) ബുധൻ, വ്യാഴം ദിവസങ്ങളിൽ പോത്തന്നൂർ വഴി. ആലപ്പുഴ – ധൻബാദ്‌ എക്‌സ്‌പ്രസ്‌(13352) ബുധൻ, വ്യാഴം ദിവസങ്ങളിൽ പോത്തന്നൂർ വഴി. എറണാകുളം – കെഎസ്‌ആർ ബംഗളൂരു ഇന്റർസിറ്റി എക്‌സ്‌പ്രസ്‌(12678) ബുധൻ, വ്യാഴം ദിവസങ്ങളിൽ പോത്തന്നൂർ വഴി. ഷാലിമാർ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(22642) ചൊവ്വാഴ്‌ച പോത്തന്നൂർ വഴി. ശ്രീ വൈഷ്‌ണോദേവി കത്ര – കന്യാകുമാരി ഹിമസാഗർ എക്‌സ്‌പ്രസ്‌ പത്തിന്‌ പോത്തന്നൂർ വഴി. ഷൊർണൂർ – കോയമ്പത്തൂർ പാസഞ്ചർ സ്‌പെഷ്യൽ(06458) ഏഴിനും പത്തിനും പോത്തന്നൂർ വരെ. കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ സ്‌പെഷ്യൽ(06459) 7, 10 തീയതികളിൽ പോത്തന്നൂരിൽ നിന്ന്‌ പുറപ്പെടും.

Leave a Comment

Your email address will not be published. Required fields are marked *