തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്കു ഗവർണർ പുതിയ അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്തു. നാല് വിദ്യാർത്ഥി പ്രതിനിധികളെയും ഒരു ഹെഡ്മാസ്റ്റർ പ്രതിനിധിയെയുമാണു നിർദേശിച്ചത്.
കെ.എസ് ദേവി അപർണ, ആർ.കൃഷ്ണപ്രിയ, ആർ രാമാനന്ദ്, ജി.ആർ നന്ദന എന്നിവരാണു വിദ്യാർഥി പ്രതിനിധികൾ. മികവിൻറെ അടിസ്ഥാനത്തിലാണ് ഇവരെ നാമനിർദേശം ചെയ്തത്.
തോന്നയ്ക്കൽ സ്കൂളിലെ എസ് സുജിത്താണ് അധ്യാപക പ്രതിനിധിയായി സെനറ്റിലെത്തുന്നത്. മുമ്പ് ഗവർണർ നടത്തിയ നാമനിർദേശം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
യോഗ്യതയുടെ അടിസ്ഥാനത്തിൽ പുതിയ നാമനിർദേശം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഗവർണറെ വഴി തടഞ്ഞുള്ള സമരത്തിന് എസ്.എഫ്.ഐയെ പ്രേരിപ്പിച്ചത് സെനറ്റിലേക്കുള്ള നാമനിർദേശമായിരുന്നു.