Timely news thodupuzha

logo

Month: July 2024

ഇടുക്കിയിൽ രണ്ട് കിഡ്നിയും തകരാറിലായ പതിനെട്ടുകാരൻ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

ഇടുക്കി: ആയിരം ഏക്കർ റേഷൻ കട പടിയിൽ താമസിച്ചുവരുന്ന മുറത്താങ്കൽ ജോയി, ജാൻസി, ദമ്പതികളുടെ മകൻ ആൽബിൻ ജോയി (18) കഴിഞ്ഞ രണ്ടര വർഷമായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. രണ്ട് കിഡ്നിയും തകരാറിലായതിനാൽ കഴിഞ്ഞ ഒന്നര വർഷമായി ഡയാലിസിസിന് വിധേയനാണ്. ഈ യുവാവിന്റെ കിഡ്നി മാറ്റിവയ്ക്കുക എന്നുള്ളതാണ് ഏക പോംവഴി. ഈ നിർധന കുടുംബം ഇക്കാലയളവിൽ 40 ലക്ഷത്തോളം രൂപ ഇതിനായി ചിലവഴിച്ചു കഴിഞ്ഞു. കിഡ്നി മാറ്റിവയ്ക്കലിനും തുടർ ചികിൽസിക്കുമായി ഏകദേശം 25 ലക്ഷം …

ഇടുക്കിയിൽ രണ്ട് കിഡ്നിയും തകരാറിലായ പതിനെട്ടുകാരൻ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു Read More »

ഭക്ഷ്യ കിറ്റിലെ തട്ടിപ്പ്, ആദിവാസികളെ രണ്ടാം തരം പൗരന്മാരായി സർക്കാർ കാണുന്നതിന്റെ സൂചന; മാത്യു കെ ജോൺ

ഇടുക്കി: ആദിവാസികൾക്കുള്ള ഭക്ഷ്യ കിറ്റിലെ തട്ടിപ്പ് ഈ മേഖലയിലെ ജനങ്ങളെ രണ്ടാം തരം പൗരന്മാരായി സർക്കാർ കാണുന്നതിനുള്ള സൂചനയെയെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ ജോൺ. ഇടുക്കി ജില്ലയിലും ഉടുമ്പന്നൂർ പഞ്ചായത്തിലും ആദിവാസി മേഖലയിൽ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ ഗുണമേന്മ ഇല്ലാത്ത സാധനങ്ങളാണ് വിതരണം ചെയ്തത്. ഇതുമൂലം ഇവിടെയുള്ള കുടുംബങ്ങൾക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഫല പ്രദമായ നിയമ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തോ ആരോഗ്യ വകുപ്പോ തയ്യാറായിട്ടില്ല എന്ന് മാത്യു കെ ജോൺ …

ഭക്ഷ്യ കിറ്റിലെ തട്ടിപ്പ്, ആദിവാസികളെ രണ്ടാം തരം പൗരന്മാരായി സർക്കാർ കാണുന്നതിന്റെ സൂചന; മാത്യു കെ ജോൺ Read More »

പ്രമോദ് കോട്ടൂളിനെ പുറത്താക്കി സി.പി.എം

കോഴിക്കോട്: പി.എസ്‌.സി കോഴക്കേസിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിനെ സി.പി.എമ്മിൽ നിന്നും പുറത്താക്കി. പ്രമോദ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടി കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ് ബിനാമി ബന്ധങ്ങൾ കൂടി ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നുചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പി.എസ്.സി അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നായിരുന്നു പരാതി ഉയർന്നത്. മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഇടപെടുത്തി പി.എസ്.സി അംഗത്വം വാങ്ങി …

പ്രമോദ് കോട്ടൂളിനെ പുറത്താക്കി സി.പി.എം Read More »

രക്ഷിതാക്കൾ പ്രത്യക്ഷ സമരത്തിന്

കട്ടപ്പന: സർക്കാർ സ്കൂളിൽ നിന്നും അനധികൃതമായി കുട്ടികളെ മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ വൈകുന്നതിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ. ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈ സ്ക്കൂളിലെ രക്ഷിതാക്കളാണ് ജൂലൈ 15ന് രാവിലെ 10 മണിക്ക് കട്ടപ്പന ജില്ല വിദ്യാഭാസ ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം നടത്തുന്നത്. കുട്ടികളെ മാനേജ്മെൻറ് സ്ക്കൂളിലേക്ക് മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഒരു മാസം കഴിഞ്ഞിട്ടും വിദ്യാഭ്യാസ വകുപ്പ് നടപടി ഒന്നും എടുത്തില്ല. കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫീസിലുള്ള രണ്ട് …

രക്ഷിതാക്കൾ പ്രത്യക്ഷ സമരത്തിന് Read More »

നിധി കണ്ടെത്തിയ കണ്ണൂരിലെ ചെങ്ങളായിയിൽ നിന്ന് സ്വർണ്ണ മുത്തുകളും വെള്ളി നാണയങ്ങളും കൂടി ലഭിച്ചു

കണ്ണൂർ: ശനിയാഴ്ച ചെങ്ങളായിയിൽ നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിടത്ത് വീണ്ടും അമൂല്യ വസ്തുക്കൾ കണ്ടെത്തി. 17 മുത്തുമണികൾ, 13 സ്വർണപ്പതക്കങ്ങൾ, കാശുമാലയുടെ 4 പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവയാണ് കുടത്തിനുള്ളിൽ നിന്ന് ആദ്യം ലഭിച്ചത്. പിന്നീട് കഴിഞ്ഞ ദിവസം മഴക്കുഴിക്കു സമീപത്തായി വീണ്ടും കുഴിച്ചതോടെയാണ് ശനിയാഴ്ച രാവിലെ 4 വെള്ളിനാണയങ്ങളും 2 സ്വർണമുത്തും കൂടി ലഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി എടുക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് തൊഴിലുറപ്പ് …

നിധി കണ്ടെത്തിയ കണ്ണൂരിലെ ചെങ്ങളായിയിൽ നിന്ന് സ്വർണ്ണ മുത്തുകളും വെള്ളി നാണയങ്ങളും കൂടി ലഭിച്ചു Read More »

ആർ.എസ്.എസും താക്കറെയും അടിയന്തരാവസ്ഥയെ പിന്തുണച്ചെന്ന് സഞ്ജയ് റാവത്ത്

മുംബൈ: 1975ൽ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ആർ.എസ്.എസും ശിവസേനാ നേതാവ് ബാൽ താക്കറെയും അതിനെ പിന്തുണച്ചിരുന്നെന്ന് ശിവസേന – യു.ബി.ടി നേതാവ് സഞ്ജയ് റാവത്ത്. അന്നത്തെ സാഹചര്യത്തിൽ പ്രധാനമന്ത്രി എ.ബി. വാജ്പേയി ആയിരുന്നെങ്കിൽ പോലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമായിരുന്നു എന്നും റാവത്ത് അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിൻറെ പശ്ചാത്തലത്തിലാണ് റാവത്തിൻറെ പ്രതികരണം. അടിയന്തരാവസ്ഥ രാജ്യസുരക്ഷയുടെ വിഷയമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ …

ആർ.എസ്.എസും താക്കറെയും അടിയന്തരാവസ്ഥയെ പിന്തുണച്ചെന്ന് സഞ്ജയ് റാവത്ത് Read More »

ഉപതെരഞ്ഞെടുപ്പുകളിൽ ഇന്ത്യ സഖ്യത്തിന് കുതിപ്പ്

ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടത്തിയ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ഗംഭീര മുന്നേറ്റം കാഴ്ചവച്ചു. 13ൽ 10 സീറ്റിലും വിശാല പ്രതിപക്ഷ മുന്നണിയിലെ ഘടകകക്ഷികൾ ജയം ഉറപ്പിച്ചപ്പോൾ, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ നേരിട്ടത് വൻ തിരിച്ചടി. ഒരിടത്തു മാത്രം സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു. പഞ്ചാബിൽ ആം ആദ്മി പാർട്ടിയും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമാണ് ഇന്ത്യ മുന്നണിക്കു വേണ്ടി പോരാട്ടം നയിച്ചത്. ബംഗാളിൽ കോൺഗ്രസും തൃണമൂലും പരസ്പരം മത്സരിക്കുകയും ചെയ്തിരുന്നു. ഹിമാചൽ …

ഉപതെരഞ്ഞെടുപ്പുകളിൽ ഇന്ത്യ സഖ്യത്തിന് കുതിപ്പ് Read More »

അനധികൃത ട്രക്കിങ്ങ് നടത്തിയ വിനോദ സഞ്ചാരികളുടെ 27 വാഹനങ്ങൾ ഇടുക്കി മലമുകളിൽ കുടുങ്ങി

ഇടുക്കി: പുഷ്പകണ്ടം നാലുമലയിലെ കുന്നിൻ മുകളിൽ അനധികൃതമായി ട്രക്കിങ്ങിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ കനത്ത മഴയിൽ കുടുങ്ങി. കർണാടകയിൽ നിന്ന് ഓഫ് റോഡ് ട്രക്കിംഗിനായെത്തിയ 27 വാഹനങ്ങളാണ് കുടുങ്ങിയത്. വാഹനങ്ങൾ മഴയെ തുടർന്ന് തിരിച്ചിറക്കാൻ കഴിയാതെ വന്നതോടെ മലമുകളിൽ കുടുങ്ങുകയായിരുന്നു. മഴക്കാലത്ത് ട്രക്കിംഗ് നിരോധിച്ച പ്രദേശമാണിത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കർണാടകയിൽ നിന്നെത്തിയ 40 അംഗസംഘം അനധികൃതമായി ട്രക്കിങിനായി എത്തിയത്. സംഘം അങ്ങോട്ട് പോകുമ്പോൾ മഴയുണ്ടായിരുന്നില്ലെങ്കിലും പിന്നീട് ശക്തമായ മഴയുണ്ടായതോടെ വാഹനങ്ങൾ ഇതുവഴി തിരിച്ചിറക്കാൻ പറ്റാതെ വരികയായിരുന്നു. …

അനധികൃത ട്രക്കിങ്ങ് നടത്തിയ വിനോദ സഞ്ചാരികളുടെ 27 വാഹനങ്ങൾ ഇടുക്കി മലമുകളിൽ കുടുങ്ങി Read More »

നൈജീരിയയിൽ പരീക്ഷ നടക്കുന്നതിനിടെ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 പേർ മരിച്ചു

അബുജ: വടക്കന്‍ നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 കുട്ടികൾ മരിച്ചതായും 132 ഓളം കുട്ടികൾക്ക് പരുക്കേറ്റതായും വിവരം. നൈജീരിയയിലെ സെൻട്രൽ പ്ലേറ്റോയെന്ന സംസ്ഥാനത്ത് വെള്ളിയാഴ്ച രാവിലയോടെയാണ് അപകടം ഉണ്ടാകുന്നത്. സെന്‍റ് അക്കാദമി സ്കൂളിൽ രാവിലെ പരീക്ഷ നടക്കുന്നതിടെ രണ്ട് നിലകളുള്ള സ്കൂൾ മണ്ണിലേക്ക് കുഴിഞ്ഞ് പോവുകയായിരുന്നു. ആയിരത്തിൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന്‍റെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. 132 ഓളം പേരെ ഇതിനോടകം രക്ഷിക്കാനായി. മറ്റുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് നൈജീരിയ നാഷണല്‍ …

നൈജീരിയയിൽ പരീക്ഷ നടക്കുന്നതിനിടെ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 പേർ മരിച്ചു Read More »

ഹരിയാനയില്‍ ഏറ്റുമുട്ടലിനിടെ 3 ​ഗുണ്ടകളെ പൊലീസ് വെടിവച്ച് കൊന്നു

ചണ്ഡീഗഡ്: കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് ഗുണ്ടകളെ വെടിവച്ച് കൊലപ്പെടുത്തി ഹരിയാന പൊലീസ്. ആശിഷ് കാലു, വിക്കി രിധാന, സണ്ണി ഗുജ്ജാര്‍ എന്നിവരെ ഡൽഹി ക്രൈംബ്രാഞ്ചും ഹരിയാന പൊലീസിന്‍റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി ചേർന്നാണ് ​കൊലപ്പെടുത്തിയത്. കുപ്രസിദ്ധ ഗുണ്ട ഹിമാന്‍ഷു ഭാവുവിന്‍റെ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. സോനിപത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ബർഗർ കിങ് കൊലക്കേസിലെ പ്രതിയാണ്. സംഘത്തിലെ വനിതയായ അനുവിന്റെ നേതൃത്വത്തിലാണ് ഡൽഹിയിലെ ബര്‍ഗര്‍ കിംഗില്‍ അമന്‍ എന്നയാളെ ഹണി ട്രാപ്പില്‍പ്പെടുത്തി …

ഹരിയാനയില്‍ ഏറ്റുമുട്ടലിനിടെ 3 ​ഗുണ്ടകളെ പൊലീസ് വെടിവച്ച് കൊന്നു Read More »

സാൻ ഫർണാണ്ടോയുടെ മടക്കയാത്ര വൈകും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്നും സാൻ ഫർണാണ്ടോ കപ്പലിൻറെ മടക്കയാത്ര വൈകിയേക്കുമെന്ന് വിവരം. ട്രയൽ റൺ തുടക്കമായതിനാൽ കപ്പലിൽ നിന്നും കണ്ടെയ്നറുകൾ വളരെ പതുക്കെയാണ് ഇറക്കുന്നതെന്നും ഇതുമൂലം കൂടുതൽ സമയം ചരക്കിറക്കത്തിന് വേണ്ടിവരുമെന്നാണ് തുറമുഖ അധികൃതർ നൽകുന്ന വിവരം. അതേസമയം, 1930ൽ 1000ത്തോളം കണ്ടെയ്നറുകൾ ഇതുവരെ ഇറക്കിയതായും അധികൃതർ അറിയിച്ചു. കണ്ടെയ്നറുകൾ ഇറക്കുന്നത് പൂർത്തിയായാൽ ഇന്നോ നാളെയോടായി സാൻ ഫർണാണ്ടോ കപ്പൽ തീരം വിടും. 15നാണ് കപ്പലിൻറെ കൊളംമ്പോ തീരത്തെ ബർത്തിങ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ കപ്പലിൻറെ മടക്കമനുസരിച്ച് …

സാൻ ഫർണാണ്ടോയുടെ മടക്കയാത്ര വൈകും Read More »

പാലക്കാട് നിർഭയാ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ 19 പെൺകുട്ടികളെയും കണ്ടെത്തി

പാലക്കാട്: നിർഭയാ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ 19 പെൺകുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. കുട്ടികളെ താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍ നേരിട്ടെത്തി കുട്ടികളുമായി സംസാരിച്ച ശേഷമാകും തുടര്‍ നടപടി ഉണ്ടാവുക. പാലക്കാട് കൂട്ടുപാതയിലുള്ള സർക്കാർ നിർഭയ കേന്ദ്രത്തിൽ നിന്നാണ് പെണ്‍കുട്ടികൾ ശനിയാഴ്ച രാത്രി 8.30 ഓടെ ചാടിപ്പോയത്. പോക്‌സോ കേസ് അതിജീവിതകള്‍ അടക്കമുള്ളവരാണ് രക്ഷപെട്ടത്. നിര്‍ഭയ കേന്ദ്രത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ എല്ലാവും കൂടി ഒരുമിച്ച് പുറത്ത് കടക്കുകയായിരുന്നു. എന്നാൽ സംഭവമറിഞ്ഞതിനു പിന്നാലെ നടത്തിയ തിരച്ചിലില്‍ രാത്രി …

പാലക്കാട് നിർഭയാ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ 19 പെൺകുട്ടികളെയും കണ്ടെത്തി Read More »

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഏബിൾ സി അലക്സ്‌ന് സമ്മാനിച്ചു

കോതമംഗലം: ന്യൂഡൽഹി ആസ്ഥാനമായ സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റ് ഏബിൾ സി അലക്സിന് സമ്മാനിച്ചു. മാധ്യമ, കല, സാഹിത്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലക്ക് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം. തിരുവനന്തപുരം കവടിയാർ സദ്ഭാവന ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.എസ്.എസ് ദേശീയ ചെയർമാൻ ഡോ. ബി.എസ് ബാലചന്ദ്രനാണ് പുരസ്‌കാരം സമ്മാനിച്ചത്. ഡയറക്ടർ ജനറൽ മഞ്ജു ശ്രീകണ്ഠൻ, ജയ ശ്രീകുമാർ, അസിസ്റ്റന്റ് ഡയറക്ടർ വിനോദ് റ്റി.ജെ, …

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഏബിൾ സി അലക്സ്‌ന് സമ്മാനിച്ചു Read More »

വിവാദ ഐ.എ.എസുകാരിയുടെ അമ്മ തോക്കുമായി കർഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്

മുംബൈ: വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറെ തേടി പുതിയ കുരുക്കുകൾ. പൂജയുടെ അമ്മ മനോരമ ഖേദ്കർ കൈത്തോക്കുമായി കർഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതാണ് പുതിയ പ്രശ്നം. വീഡിയോ വൈറലായതിനെത്തുടർന്ന് പൂനെ പൊലീസ് മനോരമക്കെതിരേ സ്വമേധയാ കേസെടുത്തു. ഒരു കൂട്ടം കർഷകരുമായി മനോരമ വാക്കു തർക്കത്തിൽ ഏർപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് തർക്കം. ഇതിനെത്തുടർന്ന് മനോരമ തോക്കെടുത്ത് കർഷകരെ ഭീഷണിപ്പെടുത്തുന്നതും, ഭൂമിയുടെ രേഖകൾ കാണിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. ക്യാമറയിൽ പകർത്തുന്നുണ്ടെന്ന് കണ്ട് അവർ …

വിവാദ ഐ.എ.എസുകാരിയുടെ അമ്മ തോക്കുമായി കർഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത് Read More »

3 ഇടങ്ങളിൽ ഓറഞ്ച്, 4 ജില്ലകളിൽ യെല്ലോ അലർട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ‌ പറയുന്നത്. അറബിക്കടലിൽ രൂപംകൊണ്ട പുതിയ നൂനമർദത്തിന്‍റെ ഫലമായാണ് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു കാരണം. ഇത് ജൂലൈ 16 വരെ തുടരുമെന്നും വടക്കന്‍ …

3 ഇടങ്ങളിൽ ഓറഞ്ച്, 4 ജില്ലകളിൽ യെല്ലോ അലർട്ടുകൾ Read More »

ജൂൺ 25 ഇനി മുതൽ ഭരണഘടനാഹത്യാ ദിനമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ വാർഷികമായ ജൂൺ 25 ഇനിയുള്ള വർഷങ്ങളിൽ ഭരണഘടനാ ഹത്യാ ദിനമായി(സംവിധാൻ ഹത്യാ ദിവസ്) ആചരിക്കുമെന്ന് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. 1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ചവിട്ടിമെതിക്കപ്പെടുമ്പോൾ എന്തു സംഭവിക്കും എന്നതിൻറെ ഓർമപ്പെടുത്തലായി ഭരണഘടനാ ഹത്യാ ദിനം മാറുമെന്നു കേന്ദ്ര സർക്കാർ. രാജ്യത്തിൻറെ ചരിത്രത്തിന് കോൺഗ്രസ് സമ്മാനിച്ച ഇരുണ്ട ഘട്ടത്തിൽ കെടുതികൾ അനുഭവിക്കേണ്ടി വന്നവർക്കുള്ള ആദരവു കൂടിയാണിതെന്നും കേന്ദ്രം. അടിയന്തരാവസ്ഥയിൽ …

ജൂൺ 25 ഇനി മുതൽ ഭരണഘടനാഹത്യാ ദിനമെന്ന് കേന്ദ്ര സർക്കാർ Read More »

പോപ്പുലർ ഫ്രണ്ടിന് രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ

ന്യൂഡൽഹി: ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്താൻ ഇടപെടുന്ന പല രാജ്യാന്തര സംഘടനകളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് എൻ.ഐ.എ. പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് എ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ യു.എ.പി.എ ചുമത്തി നടത്തുന്ന അന്വേഷണത്തെ ന്യായീകരിച്ച് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിലാണ് എൻ.ഐ.എ ഇക്കാര്യം വ്യക്തമാക്കിയത്. എൻ.ഐ.എ അന്വേഷണത്തിന് എതിരെ കേസിലെ പ്രതി കരമന അഷറഫ് മൗലവി നൽകിയ ഹർജിയിലാണ് സത്യവാങ്ങ്മൂലം ഫയൽ ചെയ്തത്. ശ്രീനിവാസന്‍റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുകയെന്ന അജണ്ടയ്ക്ക് തടസം …

പോപ്പുലർ ഫ്രണ്ടിന് രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ Read More »

ആന്ധ്ര മുൻ മുഖ്യമന്ത്രിക്കെതിരെ വധശ്രമ കേസ്

ഗുണ്ടൂർ: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിക്കെതിരേ സംസ്ഥാന പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഉന്ദിയിലെ എം.എൽ.എയും തെലുഗുദേശം നേതാവുമായ രഘുരാമകൃഷ്ണ രാജുവിന്‍റെ പരാതിയിലാണ് നടപടി. ജഗനെ കൂടാതെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ പി.വി സുനിൽ കുമാർ, പി.എസ് സീതാരാമ ആഞ്ജനേയുലു, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആർ വിജയ് പോൾ, ഗുണ്ടൂരിലെ ജനറൽ ആശുപത്രി മുൻ സൂപ്രണ്ട് ജി പ്രഭാവതി എന്നിവർക്കെതിരെയും കേസെടുത്തു. കസ്റ്റഡിയിൽ താൻ മർദനത്തിന് ഇരയായെന്നടക്കമാണ് രാജുവിന്‍റെ പരാതി. ഗുണ്ടൂരിലെ നഗരംപാലം പൊലീസാണ് കേസെടുത്തത്. …

ആന്ധ്ര മുൻ മുഖ്യമന്ത്രിക്കെതിരെ വധശ്രമ കേസ് Read More »

കളമശേരിയിൽ ടാങ്കർ ലോറിയിൽ നിന്നും ഡീസൽ റോഡിലേക്ക് ഒഴുകി, അപകടത്തിൽ ഒരാൾക്ക് പരുക്ക്

കളമശേരി: ടാങ്കർ ലോറിയിൽ നിന്നും ഡീസൽ റോഡിലേക്ക് ഒഴുകിയത് പരിഭ്രാന്തി പരത്തി. നിരവധി വാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.15ന് കണ്ടെയ്നർ റോഡിൽ നിന്ന് തുടങ്ങി പാതാളം കവല വരെയാണ് ടാങ്കർ ലോറിയിൽ നിന്നും ഡീസൽ ഒഴുകിയത്. ഇതിനെ തുടർന്ന് നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. സംഭവം അറിഞ്ഞ ഏലൂർ നഗരസഭ കൗൺസിലർ മാഹിൻ ഏലൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ച് സംഭവ സ്ഥലത്തെത്തി. തുടർന്ന് ഫയർഫോഴ്സ് ജീവനക്കാരെത്തി വെള്ളം പമ്പ് ചെയ്ത് റോഡ് കഴുകി വൃത്തിയാക്കി. അപകടത്തിൽപ്പെട്ട് …

കളമശേരിയിൽ ടാങ്കർ ലോറിയിൽ നിന്നും ഡീസൽ റോഡിലേക്ക് ഒഴുകി, അപകടത്തിൽ ഒരാൾക്ക് പരുക്ക് Read More »

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിൻ മധുകർ ജാംദാറിനെ നിയമിക്കും

ന്യൂഡൽഹി: ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളിജീയം ശുപാർശ നൽകി. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ.കെ സിങ്ങിനേയും മദ്രാസ് ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ആർ മഹാദേവനെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനും കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് നിതിൻ ജാംദാർ. …

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിൻ മധുകർ ജാംദാറിനെ നിയമിക്കും Read More »

പന്തീരങ്കാവ് കേസ്: പ്രതിയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ 5ആം പ്രതി

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ അഞ്ച് പേരാണ് പ്രതികൾ. കൊലപാതക ശ്രമം, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരയായ പെൺകുട്ടി കേസിൽ നിന്ന് പിന്മാറിയെന്ന് കാട്ടി കേസ് റദ്ദാക്കാണമെന്ന് പ്രതിഭാഗം വാദിക്കുന്നതിനിടെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഭർത്താവ് രാഹുലാണ് ഒന്നാം പ്രതി. രാഹുലിൻറെ അമ്മയും സഹോദരിയും രണ്ടും മൂന്നും പ്രതികളാണ്. രാഹുലിനെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനായ ശരത് ലാലാണ് അഞ്ചാം പ്രതി. കേസ് രജിസ്റ്റർ …

പന്തീരങ്കാവ് കേസ്: പ്രതിയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ 5ആം പ്രതി Read More »

വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥയെ പിരിച്ച് വിട്ടേക്കും

മുംബൈ: സ്വകാര്യ വാഹനത്തിൽ അനധികൃതമായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ചത് അടക്കമുള്ള കാരണങ്ങളാൽ സ്ഥലം മാറ്റപ്പെട്ട സിവിൽ സർവീസ് പ്രൊഷനറി ഉദ്യോഗസ്ഥ പൂജ ഖേദ്കർ കൂടുതൽ കുരുക്കിലേക്ക്. വ്യാജമായി ഒ.ബി.സി സർട്ടിഫിക്കറ്റും മാനസികവും ശാരീരികവുമായ വൈകല്യമുണ്ടെന്ന സർട്ടിഫിക്കറ്റും ഹാജരാക്കിയാണ് പൂജ സിവിൽ സർവീസിൽ കടന്ന് കൂടിയതെന്നാണ് പുതിയ ആരോപണം. ഇതെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഏകാംഗ പാനലിനെ നിയോഗിച്ച് കഴിഞ്ഞു. വ്യാജ രേഖ ഹാജരാക്കിയതായോ വസ്തുതകൾ മറച്ച് വച്ചതായോ അന്വേഷണത്തിൽ തെളിഞ്ഞാൽ പൂജയെ സർവീസിൽ നിന്നു പുറത്താക്കാൻ വരെ …

വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥയെ പിരിച്ച് വിട്ടേക്കും Read More »

Mostbet Nadir ᐉ 550 Azn Promokod Bonus Azərbaycanda Mostbet Nadir Kazinosu

Mostbet Nadir ᐉ 550 Azn Promokod Bonus Azərbaycanda Mostbet Nadir KazinosuMərc eləmək üçün qeydiyyatdan keçməli və subyektiv miqdar yaratmalısınız. MDB ölkələrindən, o cümlədən Azərbaycandan olan bettorlar ofisin mahiyyət müştəriləridir. Bukmeker kontoru Curacao Oyun Komissiyasının 8048/JAZ nömrəli lisenziyası əsasında fəaliyyət göstərir. Mostbet AZ şirkəti hər kəsə idmana mərc etmək imkanı təqdim eləmək seqmentində ibtidai sıraları tutur. …

Mostbet Nadir ᐉ 550 Azn Promokod Bonus Azərbaycanda Mostbet Nadir Kazinosu Read More »

Mostbet-az91: İdman Mərcləri Və Gi

Mostbet-az91: İdman Mərcləri Və GiSeçiminizə klikləməklə, cihaz hesabınızla sinxronlaşdırılarsa, avtorizasiya avtomatik olaraq baş verəcəkdir. Əsas səhifəni açmaq, müvafiq bölməyə getmək və sisteminiz üçün versiyanı yığmaq kifayətdir. Quraşdırıldıqdan əlbəəl sonra ümumən dəyişdirilmiş parametrləri orijinal vəziyyətinə qaytara bilərsiniz. Lakin, Android üçün mosbet seyrək yukle ötrü yeniləmək üçün yenidən belə izin verməli olacaqsınız. Siz seçilmiş sistem üçün uyğun …

Mostbet-az91: İdman Mərcləri Və Gi Read More »

Mostbet Kiris

Mostbet Kirish Mostbet On Line Casino Norge 2024 Rakt Igenom Nytt Casino På Nett! Content Ta Kontakt For Pris Ofte Stilte Spørsmål Omkring Mostbet Casino Spesielle Kampanjer Og Casino Tilbud İdman Mərcləri Və Onlayn Kazino Five-hundred Bonus Qazanın Giri Mostbet På Mobilen Hvor Innehåller Mostbet Lisens? Åpen Plass Brukererfaringen Hos Casinoet Sjekk Også Disse Casinoene: …

Mostbet Kiris Read More »

Sportfogadás A New Mostbet-en 2023-ba

Sportfogadás A New Mostbet-en 2023-ban Mostbet Bukmékerek Vélemények⭐️ Magyar Fogadóiroda 2024 Content “mostbet A Моstbеt Саsіnо: Іngуеnеs Játékоk Vs Vаlódі Рénzеs Játékоk Hogyan Lehet Letölteni A New Mostbet Dodatok Androidra Hivatalos Weboldal Mostbet Hu Bonuszok Magyar Jatekosoknak Kapcsolat És Ügyfélszolgálat A Mostbet Kaszinónál Mostbet Kaszinó Magyar Oldalának Értékelése Mobil Verzió – Mostbet Ra Android És …

Sportfogadás A New Mostbet-en 2023-ba Read More »

Mostbet Oyun Hesabınıza Login Yapmanın Yolları

Mostbet Oyun Hesabınıza Login Yapmanın Yolları” “basaribet Casino Giriş Basari Casino Online Casino gamble siteleri, çeşitli casino oyunlarını sunan empieza bahis imkanı sağlayan online platformlardır. Bu sitelere üye olarak, farklı casino oyunlarında şansınızı deneyebilir empieza kazanç elde edebilirsiniz. Casino siteleri, belirli dönemlerde promosyonlar düzenleyerek oyunculara özel fırsatlar sunar. Bunlar arasında bedava dönüşler, nakit geri ödemeler, …

Mostbet Oyun Hesabınıza Login Yapmanın Yolları Read More »

കരിങ്കുന്നത്ത് മോഷണം വ്യാപകം; ജനങ്ങൾ ഭീതിയിൽ

തൊടുപുഴ: കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി മോഷണങ്ങൾ കരിങ്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാത്തത് ജനങ്ങളെ ഭീതിയിലാക്കുന്നു. കരിങ്കുന്നം മഞ്ഞക്കടമ്പിനുസമീപം തുടരെ രണ്ട് മോഷണങ്ങൾ നടന്നു. കുരിശുംമൂട്ടിൽ ജിമ്മിയുടെ വീട്ടിൽ, കനത്ത മഴയുള്ള ജൂൺ 6 രാത്രിയിൽ 12 മണിക്കു ശേഷം തസ്ക്കരസംഘം എത്തി ഉണങ്ങി സൂക്ഷിച്ചിരുന്ന 12 ചാക്ക് കുരുമുളക് അപഹരിച്ചു. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജിമ്മി തനിച്ച് താമസിക്കുന്നതും വൈകി ഉറങ്ങുന്നത് നിരീക്ഷിച്ചവരും, പ്രധാന റോഡ് ഒഴിവാക്കി മറ്റൊരു …

കരിങ്കുന്നത്ത് മോഷണം വ്യാപകം; ജനങ്ങൾ ഭീതിയിൽ Read More »

പത്തനംതിട്ടയിൽ സി.പി.എമ്മിൽ ചേർന്നവരിൽ വധ ശ്രമക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയും

പത്തനംതിട്ട: പത്തനംതിട്ടയിൽ സി.പി.എമ്മിൽ ചേർന്ന 62 പേരിൽ ഒളിവിൽ കഴിയുകയായിരുന്ന വധശ്രമക്കേസ് പ്രതിയുമുണ്ടെന്ന് വിവരം. കാപ്പ കേസ് പ്രതിയും കഞ്ചാവ് കേസ് പ്രതിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പിന്നാലെയാണ് വധകേസ് പ്രതികൂടി ഉൾപ്പെട്ടതായുള്ള വിവരം പുറത്ത് വന്നത്. എസ്.എഫ്.ഐ പ്രവർത്തകരായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സി.പി.എമ്മിലെത്തിയത്. നാലാം പ്രതിയായ സുധീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലായിരുന്ന പ്രതിയെ സി.പി.എം ജില്ലാ സെക്രട്ടറി രക്തഹാരം അണിഞ്ഞ് സ്വീകരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 62 പേരുടെ സി.പി.എം …

പത്തനംതിട്ടയിൽ സി.പി.എമ്മിൽ ചേർന്നവരിൽ വധ ശ്രമക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയും Read More »

മുംബൈയിൽ കനത്ത മഴ, വിവിധയിടങ്ങളിൽ വെള്ളക്കെട്ട്

മുംബൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിലെ വിവധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും പൊതു ഗതാഗതം തടസപ്പെടുകയും ചെയ്തു. താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വെള്ളക്കെട്ട് മൂലം വിവിധ മേഖലകളിൽ വാഹനങ്ങൾ വഴി തിരിച്ച് വിട്ടു. കനത്ത മഴ വിമാന സർവീസുകളെയും ബാധിച്ചതായി ഇൻഡിഗോ എയർലൈൻ വ്യക്തമാക്കി.

അമെരിക്കയിൽ പഠിക്കാൻ പോകണമെന്ന് പറഞ്ഞ് സമർപ്പിച്ച അവധി അപേക്ഷ കേന്ദ്രം നിരസിച്ചു; വിജിലൻസ് ഡയറക്‌ടർ സ്വയം വിരമിച്ചു

തിരുവനന്തപുരം: വിജിലൻസ് ഡയറക്‌ടർ റ്റി.കെ വിനോദ് സ്വയം വിരമിച്ചു. വിനോദ് കുമാർ നൽകിയ വി.ആർ.എസ് അപേക്ഷ അംഗീകരിച്ചു. സർവീസ് കാലാവധി ഇനിയും ബാക്കി നിൽക്കെയാണ് സ്വയം വിരമിച്ചത്. അമേരിക്കയിൽ പഠിപ്പിക്കാൻ പോകാനാണ് ജോലി ഉപേക്ഷിച്ചത്. അമെരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ പ്രൊഫസറായാണ് നിയമനം ലഭിച്ചിട്ടുള്ളത്. അവധി അപേക്ഷ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്.

ഐ.റ്റി സെക്ടറില്‍ വന്‍ കുതിപ്പ്

ന്യൂഡൽഹി: കഴിഞ്ഞ ദിവസം കനത്ത ഇടിവു നേരിട്ട ഓഹരി വിപണി ഇന്ന്(10/07/2024) പുത്തന്‍ റെക്കോഡിൽ. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ സെന്‍സെക്‌സ് 1.24 ശതമാനം മുന്നേറി 80,852.17 പോയിന്‍റിലെത്തി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 1.13 ശതമാനമാണ് നിഫ്റ്റി ഉയർന്ന് 24,592.20 പോയിന്‍റിലെത്തിയതോടെ 24,500 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നു. നിലവിൽ സെന്‍സെക്‌സ് 80,452.78 പോയന്‍റിലും നിഫ്റ്റി 24,492.40 പോയന്‍റിലുമാണ് വ്യാപാരം തുടരുന്നത്. ഐടി സ്‌റ്റോക്കുകളുടെ പിന്‍ബലത്തിലാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചത്. നിഫ്റ്റി ഐടി സെക്ടറില്‍ മാത്രം …

ഐ.റ്റി സെക്ടറില്‍ വന്‍ കുതിപ്പ് Read More »

ഇനി മുതൽ ഒരു പഞ്ചായത്തിലെ 2 റേഷൻ കടകളിൽ നിന്ന് മാത്രമേ മണ്ണെണ്ണ ലഭിക്കൂ

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തി സർക്കാർ. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് സർക്കാരിന്‍റെ നീക്കം. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിൽ മാത്രം മണ്ണെണ്ണ വിതരണം ചെയ്താൽ മതിയെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഉത്തരവിറക്കി. നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തിൽ ഒരിക്കൽ മഞ്ഞ – പിങ്ക് കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണ റേഷൻ കടകളിൽ നിന്ന് വാങ്ങാം. ഇതിനിടെ റേഷൻ വിതരണത്തെ മൊത്തത്തിൽ തകർക്കുന്നതാണ് ഉത്തരവെന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. …

ഇനി മുതൽ ഒരു പഞ്ചായത്തിലെ 2 റേഷൻ കടകളിൽ നിന്ന് മാത്രമേ മണ്ണെണ്ണ ലഭിക്കൂ Read More »

കൊച്ചിയിൽ പ്ലസ് റ്റു വിദ്യാർത്ഥിനി ബസിൽ കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി: പ്ലസ് റ്റു വിദ്യാർത്ഥിനി ബസിൽ കുഴഞ്ഞ് വീണു മരിച്ചു. തേവര എസ്.എച്ച് ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് റ്റു വിദ്യാർത്ഥിനി ശ്രീലക്ഷ്‌മിയാണ്(16) വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് ബസിൽ പോകുന്നതിനിടെ കുഴഞ്ഞ് വീണത്. പനങ്ങാട് സ്വദേശി ജയകുമാറിന്‍റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്‌മി. രാവിലെ ബസിൽ സ്കൂളിലേയ്ക്ക് പോകുംവഴി കുണ്ടന്നൂരിൽ വച്ച് ശ്രീലക്ഷ്‌മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസിൽ നിന്നിറങ്ങിയ ഉടൻ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടനെ സമീപമുണ്ടായിരുന്ന ചുമട്ട് തൊഴിലാളികളും നാട്ടുകാരും ചേർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ …

കൊച്ചിയിൽ പ്ലസ് റ്റു വിദ്യാർത്ഥിനി ബസിൽ കുഴഞ്ഞ് വീണ് മരിച്ചു Read More »

ലോക പേപ്പർ ദിനാഘോഷം

വാഴക്കുളം: ലോക പേപ്പർ ബാഗ് ദിനമായ ജൂലൈ 12 ചാവറ ഇൻ്റർനാഷണൽ അക്കാദമി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പേപ്പർ ബാഗ് നിർമ്മാണ മത്സരം നടത്തി. പ്ലാസ്റ്റിക് ബാഗുകളുടെ ദൂഷ്യ വശങ്ങൾ മനസ്സിലാക്കുവാനും പേപ്പർ ബാഗുകളുടെ ആവശ്യകത വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിനുമായി നടത്തിയ മത്സരത്തിൽ 200 ഓളം കുട്ടികൾ പങ്കെടുത്തു. വിവിധ തരത്തിലും നിറത്തിലും ഉണ്ടാക്കിയ ബാഗുകളുടെ പ്രദർശനവും സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. പങ്കെടുത്ത കുട്ടികളെ പ്രിൻസിപ്പൽ ഫാ. ഡിനോ …

ലോക പേപ്പർ ദിനാഘോഷം Read More »

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; യുവാവിന് 100 വർഷം തടവ്

കോട്ടയം: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 100 വർഷം തടവും പിഴയും വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി(പോക്സോ). കോട്ടയം കടനാട്, നൂറുമല ഭാഗത്ത് മാക്കൽ വീട്ടിൽ ജിനു എം ജോയ് 36) എന്നയാളെയാണ് ശിക്ഷിച്ചിരിക്കുന്നത്. ജഡ്ജി റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴ അടച്ചാൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്റ്റിലെയും, വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2018 മാർച്ച് …

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; യുവാവിന് 100 വർഷം തടവ് Read More »

തൊടുപുഴ നഗരസഭ ഒമ്പതാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തൊടുപുഴ: നഗരസഭ ഒമ്പതാം വാര്‍ഡ് പെട്ടേനാട് ഉപതെരഞ്ഞെടുപ്പിന് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബാബു ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍ കൗണ്‍സിലറും വൈസ് ചെയര്‍മാനുമായിരുന്ന ജെസ്സി ജോണിയെ കോടതി അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. സി.പി.ഐ(എം) ഈസ്റ്റ്‌ ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ, ജെസ്സി ആന്റണി, ദിലീപ് പുത്തിരിയിൽ, അബ്ബാസ് കൈനിക്കൻ, സി ജയകൃഷ്‍ണൻ, ഫാത്തിമ അസീസ് തുടങ്ങിയ എൽ.ഡി.എഫ് നേതാക്കള്‍ക്ക് ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജോര്‍ജ് ജോണും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി രാജേഷ് പൂവാശേരിലും …

തൊടുപുഴ നഗരസഭ ഒമ്പതാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു Read More »

വിഴിഞ്ഞം തുറമുഖം; ആദ്യ മദര്‍ഷിപ്പിന് ഔദ്യോഗിക സ്വീകരണം നൽകി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയൽ റണ്ണൂം ഔദ്യോഗിക സ്വീകരണവും നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വികസന ചരിത്രത്തിലെ പുതിയ ഏടാണെന്നും ഇത് ലോക ചരിത്രത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദീർഘ കാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാണ്. ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത് ബർത്ത് ചെയ്യാം. ഇന്ന് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ …

വിഴിഞ്ഞം തുറമുഖം; ആദ്യ മദര്‍ഷിപ്പിന് ഔദ്യോഗിക സ്വീകരണം നൽകി Read More »

കണ്ണൂരിൽ വിദേശ വനിതയെ പീഡിപ്പിച്ചു; കളരി പരിശീലകൻ അറസ്റ്റിൽ

കണ്ണൂർ: കളരി പഠിക്കാനെത്തിയ വിദേശ വനിതയെ ആറു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരി പരിശീലകൻ അറസ്റ്റിൽ. കണ്ണൂർ തോട്ടട കാഞ്ഞിര സ്വദേശി സുജിത്താണ്(54) അറസ്റ്റിലായത്. കോൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള അമെരിക്കൻ വനിതയാണ് ഇയാൾ‌ക്കെതിരേ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. കണ്ണൂർ ടൗൺ ഇൻസ്പെക്റ്റർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോതമംഗലത്ത് കഞ്ചാവുമായി തലക്കോട് സ്വദേശി പിടിയിൽ

കോതമംഗലം: ഒന്നര കിലോ കഞ്ചാവുമായി തലക്കോട് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി കോതമംഗലം എക്സൈസ് സർക്കിൾ ഇൻ‌സ്പെക്ടർ രാജേഷ് ജോണും സംഘവും ചേർന്ന് തലക്കോട് പിറക്കുന്നം ഡിപ്പോപടി ഭാഗത്ത്‌ നിന്നുമാണ് 1.36 കിലോ കഞ്ചാവ് കണ്ടെടുത്തത്. പിറക്കുന്നം സ്വദേശി ജോയിയുടെ മകൻ ടിജോ ജോയിയെയാണ്(29) പിടികൂടിയത്. വ്യാഴം രാവിലെ പട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയം തോന്നി പിടികൂടിയ ഇയാളുടെ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയും തുടർന്ന് ഫോൺ പരിശോധിച്ചതിൽ കഴിഞ്ഞ ദിവസ്സം കഞ്ചാവ് വാങ്ങിയതിൻറെ ഫോട്ടോകൾ കണ്ടെത്തുകയും ചെയ്തു. …

കോതമംഗലത്ത് കഞ്ചാവുമായി തലക്കോട് സ്വദേശി പിടിയിൽ Read More »

കുണ്ടന്നൂർ – തേവര പാലം വെള്ളിയാഴ്ച മുതൽ അടച്ചിടും

കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍ – തേവര പാലം ഇന്ന്(ജൂലൈ 12) രാത്രി 11 മണി മുതൽ അടയ്ക്കും. വെള്ളിയാഴ്ച രാത്രിയോടെ അടയ്ക്കുന്ന പാലം പിന്നീട് തിങ്കളാഴ്ച രാവിലെയാകും തുറന്നു കൊടുക്കുക. അതുവരെ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും ദേശീയ പാത അതോറിട്ടി അഭ്യര്‍ത്ഥിച്ചു. പശ്ചിമ കൊച്ചി ഭാഗത്ത് നിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെണ്ടുരുത്തിപ്പാലം വഴി എം.ജി റോഡിൽ എത്തിയാവണം യാത്ര തുടരേണ്ടത്. ഇടക്കൊച്ചി ഭാഗത്ത് നിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ …

കുണ്ടന്നൂർ – തേവര പാലം വെള്ളിയാഴ്ച മുതൽ അടച്ചിടും Read More »

പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരേ അപ്പീലുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു. വാഹന രജിസ്ട്രേഷൻ കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി എറണാകുളം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സുരേഷ് ഗോപി നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. ആഡംബര കാറുകൾ പുതുച്ചേരിയിൽ രജിസ്റ്റർ …

പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി ഹൈക്കോടതിയിൽ അപ്പീൽ നൽകി Read More »

കോതമം​ഗലത്ത് മേയുന്നതിനിടെ കിണറ്റിൽ വീണ പശുക്കളെ അഗ്നിശമന സേന രക്ഷപ്പെടുത്തി

കോതമംഗലം: ചെറുവട്ടൂരിലും, കൂട്ടംപുഴ മണികണ്ഠൻ ചാലിലും കിണറിൽ വീണ പശുക്കളെ കോതമംഗലം അഗ്നി രക്ഷാ സേന രക്ഷിച്ചു. വ്യാഴം വൈകിട്ട് നാലിന് ചെറുവട്ടൂർ 314 ജംഗ് ഷനിൽ കുറിയ മഠത്തിൽ രാമചന്ദ്രന്‍റെ പശുവിനെയും വൈകിട്ട് മണികണ്ഠൻചാൽ കല്ലുവെട്ടാം കുഴി ഷൈനിയുടെ പശുവിനെയുമാണ് സുരക്ഷിതമായി പുറത്തെടുത്തത്. മണികണ്ഠൻചാലിലെ കിണർ ഇടുങ്ങിയതും ശുദ്ധവായു ഇല്ലാത്തതുമായിരുന്നു. അഗ്നിരക്ഷാ സേനാംഗം പി.എം.ഷാനവാസ് ശ്വസന ഉപകരണത്തിന്‍റെ സഹായത്തിൽ കിണറിൽ ഇറങ്ങി വളരെ പണിപ്പെട്ട് പശുവിനെ ബൽറ്റിൽ ബന്ധിച്ച് നാട്ടുകാരുടെ സഹായത്താൽ പുറത്തെത്തിച്ചു. ഗ്രേഡ് അസിസ്റ്റന്റ് …

കോതമം​ഗലത്ത് മേയുന്നതിനിടെ കിണറ്റിൽ വീണ പശുക്കളെ അഗ്നിശമന സേന രക്ഷപ്പെടുത്തി Read More »

എൽ.ഡി.എഫ് ഭരിക്കുന്ന പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി

ഇടുക്കി: എൽ.ഡി.എഫ് ഭരിക്കുന്ന തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ എൽ.ഡി.എഫ് ഭരിക്കുന്ന പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും കൈക്കൂലി ആരോപണം. താൽക്കാലിക ജോലിക്കായി പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി ശിഹാബ് പണം ആവശ്യപ്പെട്ടതായും കബളിപ്പിച്ചതായുമാണ് യുവതിയുടെ പരാതി. പാമ്പാടുംപാറ പഞ്ചായത്തിൽ 11ആം വാർഡിൽ താമസിക്കുന്ന കാഞ്ഞിരത്തിങ്കൽ വീട്ടിൽ പി.വി സിമിയാണ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പാമ്പാടുംപാറ പഞ്ചായത്തിൽ പാലിയേറ്റീവ് നേഴ്സ് തസ്തികയിലേക്ക് താൽക്കാലിക ജോലി നൽകാമെന്നും ഇതിനായി ഒന്നര ലക്ഷം രൂപ വേണമെന്നും പഞ്ചായത്ത് …

എൽ.ഡി.എഫ് ഭരിക്കുന്ന പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി Read More »

ഇടുക്കിയിൽ 8 ലക്ഷം രൂപയുടെ ഐ.ഇ.ഇ.ഇ പദ്ധതിയുമായി വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്

മുവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഐ.ഇ.ഇ.ഇ സ്റ്റുഡൻ്റ് ബ്രാഞ്ച് പ്രോജക്ടിന് 9813 യു.എസ് ഡോളർ(8.14 ലക്ഷം രൂപ) അനുവദിച്ച് ഐ.ഇ.ഇ.ഇ ഹ്യുമാനിറ്റേറിയൻ ടെക്നോളജിസ് ടെക് ഫോർ ഗുഡ്. ഇടുക്കി ജില്ലയിലെ മലയോര മേഖലയായ ചിന്നപ്പാറകുടി ആദിവാസി പ്രദേശത്ത് കാർഷിക ആവശ്യത്തിനും കുടിവെള്ളത്തിനും സൗരോർജം ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതുമായ പദ്ധതിക്കേ വേണ്ടിയിട്ടാണ് തുക അനുവദിച്ച് കിട്ടിയത്. വേനൽക്കാലം ആകുമ്പോൾ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുടിവെള്ളം എടുക്കേണ്ട പ്രദേശവാസികളുടെ ദുരിതം കണക്കിലെടുത്താണ് വിശ്വജ്യോതി ഈ പ്രൊജക്റ്റ് ശുപാർശ ചെയ്തത്. …

ഇടുക്കിയിൽ 8 ലക്ഷം രൂപയുടെ ഐ.ഇ.ഇ.ഇ പദ്ധതിയുമായി വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് Read More »

കർണാടക കൂട്ട ബലാത്സംഗ കേസിൽ 3 മലയാളികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

ബാംഗ്ലൂർ: കർണാടകയിലെ കുട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. വയനാട് തോൽപ്പെട്ടി സ്വദേശികളായ രാഹുൽ(21), മനു(25), സന്ദീപ്(27), കർണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർത്ഥികളെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചായിരുന്നു ക്രൂരത. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ റോഡിൽ വണ്ടികൾക്ക് ലിഫ്റ്റ് ചോദിച്ച് നിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രതികൾ തങ്ങൾ സഞ്ചരിച്ച വാഹനത്തിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞാണ് കുട്ടികളെ കാറിൽ കയറ്റിയത്. …

കർണാടക കൂട്ട ബലാത്സംഗ കേസിൽ 3 മലയാളികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ Read More »

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനെ സ്കൂളിൽ നിന്ന് പുറത്താക്കിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയ നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട്. തിരുവനന്തപുരം ഡി.ഇ.ഒ രണ്ട് ആഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ്ങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂ നാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു. തൈക്കാട് ഗവ. മോഡൽ സ്കൂളിലാണ് സംഭവം. പൊതു പരിപാടിക്കിടയിൽ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയത്. റ്റി.സി വാങ്ങാൻ പ്രിൻസിപ്പൽ കുട്ടിയുടെ അമ്മക്ക് നിർദ്ദേശം നൽകി. എന്നാൽ അമ്മ മൂന്ന് …

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനെ സ്കൂളിൽ നിന്ന് പുറത്താക്കിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ Read More »

സ്കൂൾ കുട്ടികളുടെ മാഗസിന്‍ പ്രകാശന പരിപാടിയിൽ പങ്കെടുക്കാതെ സഞ്ജു ടെക്കി

ആലപ്പുഴ: സർക്കാർ സ്കൂളിലെ പരിപാടിയിൽ റോഡ് നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെട്ട യൂട്യൂബർ സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചത് വിവിദമായതോടെ പരിപാടിയിൽ നിന്നും പിന്മാറി. ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ കുട്ടികളുടെ മാഗസിന്‍ പ്രകാശന പരിപാടിയില്‍ സഞ്ജു മുഖ്യാതിഥിയായി ക്ഷണിച്ചത്. ഗതാഗത നിയമ ലംഘനം നടത്തിയതിന് കോടതിയില്‍ കേസ് നടക്കുന്നതിനിടെ പരിപാടിയിലേക്ക് ക്ഷണിച്ചത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെന്ന വിശേഷണമായിരുന്നു പരിപാടിയുടെ നോട്ടീസിലുണ്ടായിരുന്നത്. സി.പി.എം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. നാട്ടുകാരനായതിനാലാണ് പരിപാടിക്ക് ക്ഷണിച്ചതെന്നാണ് …

സ്കൂൾ കുട്ടികളുടെ മാഗസിന്‍ പ്രകാശന പരിപാടിയിൽ പങ്കെടുക്കാതെ സഞ്ജു ടെക്കി Read More »