Timely news thodupuzha

logo

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു, തക്കാളി കിലോയ്ക്ക് 100

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില. പൊതുവിപണിയിൽ തക്കാളി വില 100 രൂപയിലെത്തി. ഹോർട്ടി കോർപ്പിന്‍റെ ഔട്ട്ലെറ്റുകളിൽ 110 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില.

ഇതിന് പുറമേ ഉള്ളി, ബീൻസ്, സാവാള, ഇഞ്ചി തുടങ്ങിയ എല്ലാത്തരം പച്ചക്കറികൾക്കും വില ഉയർന്നിട്ടുണ്ട്. 15 രൂപയായിരുന്ന പടവലത്തിന് ഇപ്പോൾ 25 രൂപയായി ഉയർന്നു.

25 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 40 രൂപയും 40 രൂപയായിരുന്ന കടച്ചക്കയ്ക്ക് 60 രൂപയുമായി. 25 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക 45 രൂപയിലും 30 രൂപയുണ്ടായിരുന്ന പയറിന് 80 രൂപയുമായി വർധിച്ചു.

ഹോർട്ടികോർപ്പിന്‍റെ കൊച്ചിയിലെ വിലയേക്കാൾ തിരുവനന്തപുരത്തെ ഹോർട്ടികോർപ്പിന്‍റെ സ്റ്റാളിൽ അൽപം വില കുറവാണ്. കൊച്ചിയിൽ തക്കാളിക്ക് 105 രൂപയെങ്കിൽ തിരുവനന്തപുരത്തെ സ്റ്റാളിൽ 80 രൂപയാണ് വില. സവാള, മുരിങ്ങക്ക, ഇഞ്ചി എന്നിവക്കും കൊച്ചിയെ അപേക്ഷിച്ച് ഇവിടെ വില കുറവാണ്.

Leave a Comment

Your email address will not be published. Required fields are marked *