Timely news thodupuzha

logo

തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജിനെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺ​ഗ്രസ്

തൊടുപുഴ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അസി. എഞ്ചിനീയർ അജി സി.റ്റിയെയും ഏജന്റായ മുനിസിപ്പാലിറ്റി കോൺട്രാക്ടറും മുതലക്കോടം സർവ്വീസ് സഹകരണ ബാങ്ക് മെമ്പറുമായ റോഷൻ സർ​​ഗ്ഗത്തെയും വിജിലൻസ് അറസ്റ്റ് ചെയ്ത് റിമാന്റിലിരിക്കെ മുനിസിപ്പാലിറ്റിയിലെ എല്ലാ വർക്കുകൾക്കും കൈക്കൂലി വാങ്ങുകയും മറ്റ് ഉദ്യോ​ഗസ്ഥരെ കൊണ്ട് വാങ്ങിപ്പിക്കുകയും അതിന്റെ വീതം പറ്റുകയും ചെയ്യുന്ന കൈക്കൂലി വീരനായ ഈ കേസിലെ രണ്ടാം പ്രതി തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഒഴിവിൽ കഴിയുന്നതിനിടയിൽ തൊടുപുഴയിലൂടെ വിലസി നടന്നാൽ വഴിയിൽ തടയുമെന്ന് യൂത്ത് കോൺ​ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സി.എം മുനീർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *