Timely news thodupuzha

logo

കോതമംഗലം കെ.എസ്.ആർ.റ്റി.സിയുടെ ബ്രീത്ത് അനലൈസർ പരിശോധന വിവാദത്തിൽ

കോതമംഗലം: കെ.എസ്.ആർ.റ്റി.സി ഡിപ്പോയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ നടത്തിയ പരിശോധനയില്‍ പണി നല്‍കി ബ്രത്തനലൈസര്‍.

പരിശോധനക്ക് വിധേയരായ ജീവനക്കാരെല്ലാം ‘ഫിറ്റ്’ ആണെന്നാണ് ശ്വാസവായുവിലെ ആല്‍ക്കഹോള്‍ സാന്നിധ്യം തിരിച്ചറിയാനുള്ള ഉപകരണം കണ്ടെത്തിയത്.

വനിതാ ജീവനക്കാരെയടക്കം പരിശോധിച്ചപ്പോഴും പരിശോധനയ്‌ക്കെത്തിയ സംഘം ഊതിയപ്പോഴും ഫലം പോസിറ്റീവ് തന്നെ. ബ്രത്തലൈസറിന്‍റെ തകരാര്‍ ആണ് പണിതന്നതെന്നാണ് നിഗമനം.

എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കോതമംഗലം ഡിപ്പോ അധികൃതര്‍ അറിയിച്ചു. കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ വ്യാഴം രാവിലെയാണ് സംഭവം.

ബ്രിത്ത് ആനസൈസർ പരിശോധനയിൽ മദ്യപിക്കാത്തവരുടെയും ഫലം പോസിറ്റീവായി. സംഭവത്തെക്കുറിച്ച് അധികൃതരുടെ വിശദീകരണം ഇങ്ങിനെ.

തൊടുപുഴയിൽ നിന്നെത്തിയ സ്ക്വാഡ് സംഘത്തിലെ ഇൻസ്‌പെക്ടർ രവി, സാംസൺ എന്നിവർ പുലർച്ചെ 3.30-നാണ് പരിശോധന തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ പരിശോധിച്ചവർക്കെല്ലാം നെഗറ്റീവ് ഫലമാണ് ലഭിച്ചത്.

രാവിലെ 8.30ന് പാലക്കാട്‌ സർവീസ് പുറപ്പെടാൻ തയ്യാറായിനിന്ന ഡ്രൈവറോട് പരിശോധന സംഘം മിഷ്യനിൽ ഊതാൻ ആവശ്യപ്പെട്ടു. ഫലം വന്നപ്പോൾ പോസിറ്റീവ്.

ഇത് കണ്ട് ഡ്രൈവർ ഞെട്ടി. താൻ മദ്യപിച്ചിട്ടില്ലന്നും മെഷീന് തകരാർ ഉണ്ടെന്നും ഡ്രൈവർ ശക്തമായി വാദിച്ചതോടെ പരിശോധന സംഘം പരിങ്ങലിലായി.

ഡ്രൈവറുടെ വാദം ശരിയാണോ എന്നറിയാൻ പരിശോധന സംഘത്തിലെ ഉദ്യോഗസ്ഥർ അനലൈസറിൽ ഊതി.അപ്പോഴും ഫലം പോസിറ്റീവ്. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ ഷാജു സെബാസ്റ്റ്യൻ ഊതിയപ്പോൾ 40 ശതമാനം ,അപ്പോഴും ഫലം പോസിറ്റീവ്. സ്വീപ്പർ റഷീദയെകൊണ്ട് ഊതിച്ചപ്പോൾ 48 ശതമാനം.

ഇതോടെ പരിശോധന ഉദ്യോഗസ്ഥർ മെഷീൻ തകരാറിൽ എന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇത് സംബന്ധിച്ച് പരിശോധന സംഘത്തിന്‍റെ മേധാവി മേലധികാരികൾ റിപ്പോർട്ട് കൈമാറി. പിന്നാലെ സ്റ്റേഷൻ മാസ്റ്ററും ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി.

ഡിപ്പോയിലെ വനിത ജീവനക്കാരെ അടക്കം എല്ലാംവരെക്കൊണ്ടും മെഷീനിൽ ഊതിച്ചപ്പോൾ മദ്യപിക്കാത്ത ഇവരുടെയെല്ലാം ഫലം പോസിറ്റീവായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *