Timely news thodupuzha

Author name: timely news

പതാക ഉ‍യർത്താൻ ലുങ്കി ഉടുത്ത് എത്തി വി.റ്റി ബൽറാം എം.എൽ.എ

പട്ടാമ്പി: സ്വാതന്ത്ര്യദിനാഘോഷത്തിൽ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ ലുങ്കി ഉടുത്ത് എത്തി തൃത്താല എംഎൽഎ വി.റ്റി ബൽറാം. തൃത്താല ഗ്രാമപഞ്ചായത്തിൻറെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് വി.ടി. ബൽറാം ലുങ്കി ധരിച്ച് എത്തിയത്. ബിജെപിയുടെ ലുങ്കീവാല അധിക്ഷേപത്തിന് മറുപടിയെന്ന നിലയിലാണ് ബൽറാമിൻറെ നടപടി. ഇതിനെകുറിച്ച് ഫെയ്സ്ബുക്കിൽ വി.റ്റി ബൽറാം പങ്കുവയ്ച്ച പോസ്റ്റ് ഇങ്ങനെ:- ”വസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം, വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വതന്ത്ര്യം, സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം, അഭിമാനകരമായ അസ്‌തിത്വത്തിനള്ള സ്വാതന്ത്ര്യം, അങ്ങനെ സ്വതന്ത്ര്യത്തിൻറെ അടരുകൾ പലതാണ്, അവയോരോന്നിനും വേണ്ടി പോരാടുക

പതാക ഉ‍യർത്താൻ ലുങ്കി ഉടുത്ത് എത്തി വി.റ്റി ബൽറാം എം.എൽ.എ Read More »

ആഗസ്‌തി മത്തായിക്ക് 101 ന്റെ നിറവിലും കനലെരിയുന്ന സമരവീര്യം: ‘പോരാടുക അല്ലെങ്കിൽ മരിക്കുക’ – സ്വാതന്ത്ര്യ സമര സേനാനിയുടെ നിലപാട് വ്യക്തം

കരിങ്കുന്നം: “പോരാടുക അല്ലെങ്കിൽ മരിക്കുക…” സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷികത്തിലും ഈ വാക്കുകൾ ഉരുവിടുമ്പോൾ 101-ാം വയസ്സിലും കരിങ്കുന്നം ഒറ്റല്ലൂർ കിഴക്കേമനക്കൽ ആഗസ്‌തി മത്തായി എന്ന ‘കൊച്ചേട്ടന്റെ’ മുഖത്ത് പഴയ സമരവീര്യം തിളങ്ങിനിൽപ്പുണ്ട്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഓർമ്മകളുമായി പുതുതലമുറയ്ക്ക് ആവേശമായി മാറിയിരിക്കുകയാണ് ഈ ജ്വലിക്കുന്ന വ്യക്തിത്വം.യുവത്വം കത്തിനിൽക്കുന്ന കാലത്ത് മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു തുടങ്ങിയ മഹാന്മാരായ നേതാക്കളുടെ ജീവിതത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് ആഗസ്തി സമരഭൂമിയിലേക്ക് ഇറങ്ങിത്തിരിച്ചത്. പാലാ-മീനച്ചിൽ താലൂക്കിലും തൊടുപുഴ താലൂക്കിലും നടന്ന ഒട്ടേറെ

ആഗസ്‌തി മത്തായിക്ക് 101 ന്റെ നിറവിലും കനലെരിയുന്ന സമരവീര്യം: ‘പോരാടുക അല്ലെങ്കിൽ മരിക്കുക’ – സ്വാതന്ത്ര്യ സമര സേനാനിയുടെ നിലപാട് വ്യക്തം Read More »

വന്ദേമാതരം പൂർണമായി ആലപിച്ച് തിരുവനന്തപുരം മേയർ വി.വി രാജേഷ്

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരം കോർ‌പ്പറേഷനിൽ നടന്ന ദേശീയപതാക ഉയർത്തൽ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. മേയർ വി.വി. രാജേഷാണ് വന്ദേമാതരം ആലപിച്ചത്. ബിജെപി കൗൺസിലർമാർ ഏറ്റുപാടുകയും ചെയ്തു. രാജ്യത്തെ ജനങ്ങൾ പുതിയ മുന്നേറ്റം ആരംഭിച്ചുവെന്നും കോർപ്പറേഷൻ ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയാണ് മുന്നോട്ടു പോകുന്നതെന്നും മേയർ വി.വി രാജേഷ് പറഞ്ഞു. ബിജെപിയുടെ സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലും വന്ദേമാതരം പൂർണമായി ആലപിച്ചു.

വന്ദേമാതരം പൂർണമായി ആലപിച്ച് തിരുവനന്തപുരം മേയർ വി.വി രാജേഷ് Read More »

ബസിനുള്ളിൽ പെൺകുട്ടി തലകറങ്ങി വീണു; രക്ഷകരായി കെ.എസ്.ആർ.ടി.സി കണ്ടക്ടറും ഡ്രൈവറും

മൂലമറ്റം: ബസിൽ യാത്ര ചെയ്യവേ പെട്ടെന്ന് തലകറങ്ങി വീണ പതിനേഴുകാരിക്ക് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാർ. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയയോചിതമായ ഇടപെടലാണ് പെൺകുട്ടിക്ക് രക്ഷയായത്. മൂലമറ്റം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് പിതാവും പതിനേഴുകാരിയായ പെൺകുട്ടിയും പൂച്ചപ്രയിലുള്ള വീട്ടിലേക്ക് പോകാനായി ബസിൽ കയറിയതായിരുന്നു. ബസ് പുറപ്പെട്ടയുടൻ കുട്ടി തലകറങ്ങി താഴെ വീണു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ കെ.കെ ഗിരീഷും കണ്ടക്ടർ പി.എസ് അനീഷ് കുമാറും ചേർന്ന് മറ്റ് സ്റ്റോപ്പുകളിൽ നിർത്തി യാത്രക്കാരെ കയറ്റാതെ ബസ് അതിവേഗം മൂലമറ്റത്തെ സ്വകാര്യ

ബസിനുള്ളിൽ പെൺകുട്ടി തലകറങ്ങി വീണു; രക്ഷകരായി കെ.എസ്.ആർ.ടി.സി കണ്ടക്ടറും ഡ്രൈവറും Read More »

ഇടുക്കി ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടന്നു; മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തി

ഇടുക്കി: ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടന്നു. ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ചു. മാര്‍ച്ച് പാസ്റ്റിനു ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. രാജ്യത്തെ മതേതരമൂല്ല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിഞ്ജബദ്ധരാണെന്നും അതിനായി ഒറ്റക്കെട്ടായി നാം പരിശ്രമിക്കണമെന്നും അനൂപ് ജേക്കബ് പറഞ്ഞു. കേരളത്തിൽയു.ഡി എഫ് സർക്കാർ വാഗ്ദാനങ്ങൾ കൃത്യമായി പാലിച്ചുവരികയാണെന്നും വയോജനവകുപ്പു പോലെയുള്ള വകുപ്പുകൾ രാജ്യത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. റോയി കെ

ഇടുക്കി ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടന്നു; മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തി Read More »

ഇടുക്കി നെടുങ്കണ്ടത്ത് മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി. പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം അജീഷ് തന്നെയാണ് വിവരം സുഹൃത്തിനെ ഫോണിൽ വിളിച്ചറിയിച്ചത്. തുടർന്ന് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തി അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ലഹരിക്ക് അടിമയായ പ്രതി മുൻപ് ലഹരിമുക്ത കേന്ദ്രത്തിൽ ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഇടുക്കി നെടുങ്കണ്ടത്ത് മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി Read More »

ഇടമലകുടിയില് വീണ്ടും രോഗിയുമായി ദുരിത യാത്ര

ഇടുക്കി: ഇടമലകുടിയില് വീണ്ടും രോഗിയുമായി ദുരിത യാത്ര. മഞ്ചൽ കെട്ടി അതിൽ കിടത്തി രോഗിയെ ആശുപത്രിയിൽ എത്തിച്ചു. വളയംപാറ കുടിയിൽ നിന്നും 55 കാരിയായ പൂമണി യെയാണ് സൊസൈറ്റികുടിയിലെ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം വയോധികനെ മാങ്കുളം ആനകുളത്ത് ചുമന്ന് എത്തിച്ചിരുന്നു.

ഇടമലകുടിയില് വീണ്ടും രോഗിയുമായി ദുരിത യാത്ര Read More »

ബിസ്മി ഹോം അപ്ലയൻസസിന് 13-ാം വാർഷികം

തൊടുപുഴ: പാലാ റോഡിൽ, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഹോം അപ്ലയൻസസ് 13-ാം വാർഷികാഘോഷത്തിലേക്ക് കടക്കുന്നു. ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും കൈമുതലാക്കി 13 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പ്രത്യേക വാർഷികാഘോഷങ്ങളും ആകർഷകമായ ഓഫറുകളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ, കിച്ചൺ അപ്ലയൻസുകൾ തുടങ്ങി വിവിധ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ബിസ്മി ഹോം അപ്ലയൻസസിൽ ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ, എളുപ്പത്തിലുള്ള ധനസഹായ സൗകര്യങ്ങൾ, ഡെലിവറി,

ബിസ്മി ഹോം അപ്ലയൻസസിന് 13-ാം വാർഷികം Read More »

കടന്നുപോയത് കാരണമറിയാത്ത വേദനയുടെ 12 വർഷം; യുവതിയുടെ നട്ടെല്ലിൽ നിന്ന് ഗ്ലാസ് കഷ്ണങ്ങൾ നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം

കൊച്ചി: കടുത്ത വേദന, ഉറക്കമില്ലാത്ത രാത്രികൾ, അനങ്ങുമ്പോൾ പോലും അനുഭവപ്പെട്ടിരുന്ന അസഹനീയമായ വേദന എന്നിവയൊക്കെ കഴിഞ്ഞ 12 വർഷത്തെ മനുവിന്‍റെ നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയിരുന്നു. വേദനക്ക് കാരണം കണ്ടെത്താൻ 44 കാരിയായ ഈ കൊല്ലം സ്വദേശിനി കയറിയിറങ്ങാത്ത ആശുപത്രികൾ വിരളമാണ്. വെള്ളിയാഴ്ച വി.പി.എസ് ലേക്‌ഷോറിൽ നടത്തിയ വിദഗ്ധ ശസ്ത്രക്രിയയിൽ, മനുവിന്‍റെ നട്ടെല്ലിൽ നിന്ന് ഗ്ലാസ് കഷ്ണങ്ങൾ നീക്കം ചെയ്തതോടെയാണ് പതിറ്റാണ്ടിലധികം നീണ്ടുനിന്ന ഈ ദുരിതത്തിന് അറുതിയായത്. കരുനാഗപ്പള്ളി സ്വദേശിനിയായ 44കാരി എസ്.ബി മനുവിന്‍റെ ശരീരത്തിൽ നിന്നാണ് മൂന്ന്

കടന്നുപോയത് കാരണമറിയാത്ത വേദനയുടെ 12 വർഷം; യുവതിയുടെ നട്ടെല്ലിൽ നിന്ന് ഗ്ലാസ് കഷ്ണങ്ങൾ നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം Read More »

‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നൽകുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങിൽ ‘മൈ പൊലീസ് സ്റ്റേഷൻ’ ലോഗോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ആഞ്ഞടിച്ചതുപോലെ, ജനങ്ങളുടെ ഹൃദയത്തിൽ പൊലീസിന് മികച്ച സ്ഥാനം നേടാൻ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പൊലീസ് സൗഹാർദ്ദപരമായി

‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. വെള്ളിയാഴ്ച എട്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു Read More »

പൈനാപ്പിൾ കർഷകരുടെ രാസവള പ്രതിസന്ധി: കേന്ദ്ര കൃഷി മന്ത്രിക്ക് കത്തയച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

മുവാറ്റുപുഴ: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് കത്തയച്ചു. വാഴക്കുളം പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്‌സ് അസോസിയേഷനും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എം.പി. കേന്ദ്ര മന്ത്രിയുടെ ഇടപെടൽ തേടിയത്. ഉയർന്ന വിളവിനും കയറ്റുമതി ഗുണനിലവാരമുള്ള പൈനാപ്പിൾ ഉൽപ്പാദനത്തിനും രാസവളങ്ങൾ അത്യാവശ്യമാണെന്നിരിക്കെ, നിലവിലുണ്ടായ വിലവർധനവ് കർഷകരുടെ നട്ടെല്ലൊടിച്ചിരിക്കുകയാണെന്ന് എം.പി.

പൈനാപ്പിൾ കർഷകരുടെ രാസവള പ്രതിസന്ധി: കേന്ദ്ര കൃഷി മന്ത്രിക്ക് കത്തയച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

മൂവാറ്റുപുഴയിൽ ഓവർലോഡ് സ്പെഷ്യൽ ഡ്രൈവ്: 13 വാഹനങ്ങൾക്കെതിരെ നടപടി

മുവാറ്റുപുഴ: എറണാകുളം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രത്യേക ഓവർലോഡ് സ്പെഷ്യൽ ഡ്രൈവിലൂടെ 13 വാഹനങ്ങളിൽ നിന്ന് 4.60 ലക്ഷം രൂപ പിഴ ഈടാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അനുവദനീയമായതിലും അധികം ചരക്ക് കയറ്റി വാഹനങ്ങൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. രാവിലെ ആറ് മുതൽ ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിവരെ മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലുമായി വിവിധ കേന്ദ്രങ്ങളിൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ ഏകദേശം നൂറോളം വാഹനങ്ങൾ പരിശോധിച്ചു. മറ്റു വാഹനങ്ങളുടെ

മൂവാറ്റുപുഴയിൽ ഓവർലോഡ് സ്പെഷ്യൽ ഡ്രൈവ്: 13 വാഹനങ്ങൾക്കെതിരെ നടപടി Read More »

ആക്രിക്കടയിൽ നിന്ന് വാഹനങ്ങളുടെ എൻജിനുകൾ മോഷ്ടിച്ചു കടത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ

തൊടുപുഴ: ആക്രിക്കടയിൽ നിന്ന് വാഹനങ്ങളുടെ എൻജിനുകൾ മോഷ്ടിച്ചു കടത്തിയ കേസിലെ രണ്ട് പ്രതികളെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടം, മൂലമറ്റം സ്വദേശികളായ സിയാദ്, നെൽസൺ എന്നിവരാണ് കാഞ്ഞാർ പൊലീസിന്റെ പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി കരിമണ്ണൂർ സ്വദേശി ആൽവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. മോഷണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.​ കാഞ്ഞാർ പാലത്തിന് സമീപം ഉന്നേച്ചുപറമ്പിൽ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള, വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് രണ്ട് വാഹനങ്ങളുടെ എൻജിനുകളാണ് മോഷ്ടാക്കൾ

ആക്രിക്കടയിൽ നിന്ന് വാഹനങ്ങളുടെ എൻജിനുകൾ മോഷ്ടിച്ചു കടത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ Read More »

ഇടുക്കി ജില്ലയിലെ 63 തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

ഇടുക്കി: ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും 2026 – 2027 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 52 ഗ്രാമപഞ്ചായത്തുകള്‍, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, രണ്ട് നഗരസഭകള്‍, ജില്ലാ പഞ്ചായത്ത് എന്നിവയുള്‍പ്പടെ 63 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളാണ് സമിതി അംഗീകരിച്ചത്. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. മെംബര്‍ സെക്രട്ടറിയായ ജില്ലാ കളക്ടര്‍ ഡോ.

ഇടുക്കി ജില്ലയിലെ 63 തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം Read More »

രാജാക്കാട് സാൻജോ കോളേജിൽ പി ജി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ നടത്തി

ഇടുക്കി: മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് സാൻജോ കോളേജിൽ പി.ജി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ നടത്തി പ്രിൻസിപ്പാൾ റവ.ഡോ ജിജോ ഇണ്ടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം അഡ്വ.സേനാപതി വേണു എം എൽ എ ഉദ്‌ഘാടനം ചെയ്തു. എംജി യൂണിവേഴ്‌സിറ്റി ബി എസ് ഡബ്ലൂ ഒന്നാംറാങ്ക് ജേതാവായ ഡെല്ല മെറിൻ ജോർജ്ജിനെ ആദരിച്ചു. കഴിഞ്ഞ അദ്ധ്യായന വർഷം എംകോം,എം എസ് ഡബ്ല്യു, എംഎഎച്ച്ആർഎം കോഴ്‌സുകളിൽ പാസായ 36 വിദ്യാത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങാണ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്.ചടങ്ങിൽ പാലാ മാർ സ്ലീവ മെഡിസിറ്റിയിലെ

രാജാക്കാട് സാൻജോ കോളേജിൽ പി ജി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ നടത്തി Read More »

പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം: ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐ.ഐ.ടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ (Kerala Flood Resilience Initiative) നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഐ.ഐ.ടികളിലെ വിദഗ്ധര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിനുതന്നെ മാതൃകയാകുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച പ്രളയ പ്രതിരോധ സംവിധാനം സംബന്ധിച്ച സമഗ്ര രൂപരേഖ ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ,

പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം: ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐ.ഐ.ടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Read More »

മാനത്തൂരിൽ പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; പരുക്കേറ്റവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ആലപ്പുഴ സ്വദേശികളായ വിപിൻ ജോർജ്(34), വിനീത(28) രാഹുൽ(29) നിവ്യ(30) എന്നിവരെ ചേർ‌പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിൽ സഞ്ചരിച്ചവർക്കാണ് പരുക്കേറ്റത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ചായിരുന്നു അപകടം.

മാനത്തൂരിൽ പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; പരുക്കേറ്റവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

സ്വാതന്ത്ര്യമെന്ന് കരുതുന്ന തടവറകൾ; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

ആൻ്റണി പുത്തൻപുരയ്ക്കൽ വിഭാഗീയ ചിന്തകളുടെ ഇടുങ്ങിയ മാളങ്ങളിലേക്ക് നിങ്ങളുടെ മനസ്സ് വീണ്ടും വീണ്ടും വഴുതിവീഴുന്നുവെങ്കിൽ; നിങ്ങൾ വിശ്വസിക്കുന്ന ആശയങ്ങളെ ചോദ്യം ചെയ്യാൻ പോലും ഭയപ്പെടുകയും, സ്വന്തം വിശ്വാസങ്ങളെ സത്യത്തിന്റെ അവസാന വാക്കായി കരുതുകയും ചെയ്യുന്നുവെങ്കിൽ; നിങ്ങളുടെ ചിന്തകൾക്ക് പകരം നിങ്ങളുടെ സമൂഹത്തിൻ്റെ അഭിപ്രായവും, നിങ്ങളുടെ വിവേകത്തിന് പകരം ഭൂരിപക്ഷത്തിന്റെ ശബ്ദവും തീരുമാനങ്ങളെടുക്കുന്നുവെങ്കിൽ; രാഷ്ട്രസൃഷ്ടി എന്ന വെറും മോഹനവും അയഥാർഥ്യവുമായവാഗ്ദാനത്തിലും നിങ്ങൾ വേഗത്തിൽ വഞ്ചിക്കപ്പെടുന്നവരാണെങ്കിൽ; അധികാരവും പദവിയും നിലനിർത്തുന്ന അത്യാർത്തി നിറഞ്ഞ സംവിധാനത്തെജനാധിപത്യമെന്നു നിങ്ങൾ തെറ്റിദ്ധരിക്കുന്നവരാണെങ്കിൽ; വ്യാജവിവരങ്ങളും അർദ്ധസത്യങ്ങളും

സ്വാതന്ത്ര്യമെന്ന് കരുതുന്ന തടവറകൾ; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു Read More »

തമിഴ്നാട് മുഖ്യമന്ത്രി യുടെ കോലം കത്തിച്ച് ജനസംരക്ഷണ സമിതി

ഇടുക്കി: അപകടാവസ്ഥയിലും കാലാവധി കഴിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തിന്റെ എതിർപ്പിനെ മറികടന്ന് ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം നടത്തിയ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുടെ പ്രതീകാത്മക കോലം കത്തിച്ച് ജനസംരക്ഷണസമിതി പ്രതിഷേധിച്ചു. നിയമവിരുദ്ധമായ 999 വർഷ പാട്ടക്കരാർ റദ്ദാക്കണമെന്നും മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മിഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജന സംരക്ഷണ സമിതി പാട്ട കരാർ കത്തിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴയിൽ നടന്നതിന്റെ ഭാഗമായാണ് പ്രവർത്തകർ

തമിഴ്നാട് മുഖ്യമന്ത്രി യുടെ കോലം കത്തിച്ച് ജനസംരക്ഷണ സമിതി Read More »

തൊടുപുഴ ​ഗരസഭയും പൊതുവിദ്യാഭ്യാസ വകുപ്പും മർച്ചന്റ്സ് അസോസിയേഷനും യൂത്ത് വിങ്ങും സംയുക്തമായി സാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നു

തൊടുപുഴ: മർച്ചന്റ്സ് യൂത്ത് വിങ്ങും മർച്ചന്റ്സ് അസോസിയേഷനും തൊടുപുഴ മുനിസി പ്പാലിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി 80-ാമത് സാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തും. ഓഗസ്റ്റ് 15 ന് രാവിലെ 10 ന് വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലി വിവിധ സാമൂഹിക സാംസ്കാരിക നായകൻമാരുടേയും വ്യാപാരി വ്യവസായി നേതാക്കളുടേയും സാന്നിദ്ധ്യത്തിൽ ന​ഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ ഫ്ളാഗ് ഓഫ് ചെയ്യും. തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്നും (മുനിസിപ്പൽ ഗ്രൗണ്ടിൽ) ആരംഭിക്കുന്ന ഈ പടുകൂറ്റൻ റാലി തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ

തൊടുപുഴ ​ഗരസഭയും പൊതുവിദ്യാഭ്യാസ വകുപ്പും മർച്ചന്റ്സ് അസോസിയേഷനും യൂത്ത് വിങ്ങും സംയുക്തമായി സാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നു Read More »

തൃശൂരിൽ തെരുവുനായ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

വടക്കാഞ്ചേരി: തൃശൂർ വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. കുറാഞ്ചേരിയിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് തെരുവുനായയെ രക്തത്തിൽ കുളിച്ച നിലയിൽ നാട്ടുകാർ കണ്ടത്. വടക്കാഞ്ചേരി പൊലീസെത്തി പരിശോധന നടത്തി. കഴുത്തിനേറ്റ ആഴത്തിലുള്ള മുറവാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വണ്ടി തട്ടിയതല്ല ആരോ കൊലപ്പെടുത്തിയതാണെന്നാണ് നാട്ടുകാർ പറയുന്നു. പ്രദേശവാസിയായ ഡോക്റ്റർ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

തൃശൂരിൽ തെരുവുനായ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ Read More »

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ ആശുപത്രിയിൽ

ന്യൂഡൽഹി: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊറോണറി ആൻജിയോഗ്രാഫി നടത്തിയതായി എയിംസ് അറിയിച്ചു. നിലവിൽ നഡ്ഡയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കാർഡിയോളജി വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ ആശുപത്രിയിൽ Read More »

ന്യൂഡൽഹിയിൽ അവിവാഹിതയായ മകൾ ഗർഭിണിയായതിനെ തുടർന്ന് പുഴയിൽ മുക്കികൊലപ്പെടുത്തി അച്ഛൻ

ന്യൂഡൽഹി: ഗർഭിണിയായ മകളെ കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. അവിവാഹിതയായ മകൾ ഗർഭിണിയായതോടെ അപമാനം ഭയന്ന് അച്ഛൻ മകളെ നദിയിൽ മുക്കിക്കൊല്ലുകയായിരുന്നു. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്. പതിനെട്ടുകാരിയായ മകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്നുമാണ് ഗർഭിണിയായത്. സംഭവത്തിൽ 52കാരനായ അച്ഛനും ബന്ധുവും അറസ്റ്റിലായി. ആഗ്രയിലെ ചമ്പൽ നദിയിൽ ജൂലൈ 31ആയിരുന്നു കൊലപാതകം. ഗർഭിണിയായ മകളെ ചികിത്സയ്ക്കായി കൊണ്ടുപോവുന്നുവെന്ന പേരിലാണ് അച്ഛനും ബന്ധുവും ആഗ്രയിലേക്ക് കൊണ്ടു പോയി ബന്ധുവിൻറെ വീട്ടിൽ താമസിച്ച ശേഷം തൊട്ടടുത്ത ദിവസം നദിയിൽ

ന്യൂഡൽഹിയിൽ അവിവാഹിതയായ മകൾ ഗർഭിണിയായതിനെ തുടർന്ന് പുഴയിൽ മുക്കികൊലപ്പെടുത്തി അച്ഛൻ Read More »

കർണാടക മന്ത്രിസഭയിൽ വനിതാ മന്ത്രിമാരില്ലെന്ന് ആരോപിച്ച് ബി.ജെ.പിയുടെ പ്രതിഷേധം

ബാംഗ്ലൂർ: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻറെ മന്ത്രിസഭയിൽ വനിതാ മന്ത്രിമാരില്ലാത്തതിൻറെ പേരിൽ പ്രതിഷേധിച്ച് ബിജെപി. വെള്ളിയാഴ്ച വിധാൻ സൗധയിലാണ് പ്രതിഷേധം അരങ്ങേറിയത്. ബിജെപി സംസ്ഥാന പ്രസിഡൻറ് ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിയമസഭ പ്രതിപക്ഷ നേതാവ് ആർ അശോകൻ, നിയമസഭ കൗൺസിൽ പ്രതിപക്ഷ നേതാവ് ചാലവാഡി നാരായണസ്വാമി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കുചേർന്നു. നിയമസഭയുടെ പ്രവേശനകവാടത്തിൽ ഒത്തുകൂടിയ ബിജെപി നിയമസഭാംഗങ്ങൾ പിന്നീട് അകത്തേക്ക് പ്രകടനമായി എത്തുകയായിരുന്നു. ‘സ്ത്രീ വിരോധി’യാണ് കോൺഗ്രസ് സർക്കാരെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മെയ് 28ന് സിദ്ധരാമയ്യ

കർണാടക മന്ത്രിസഭയിൽ വനിതാ മന്ത്രിമാരില്ലെന്ന് ആരോപിച്ച് ബി.ജെ.പിയുടെ പ്രതിഷേധം Read More »

കൃഷിഭൂമി പുരയിടമാക്കാൻ കൈക്കൂലിയായി ആവശ‍്യപ്പെട്ട തഹസിൽദാർ പിടിയിൽ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറും 2 ഏജൻറുമാരും പിടിയിൽ. കണയന്നൂർ തഹസിൽദാർ ജോസഫ് ആൻറണിയും (52) ഏജൻറുമാരായ രാജേഷ് എൻ.എസ് (49), ജോസഫ് ഷിബിൻ (44) എന്നിവരാണ് പിടിയിലായത്. കൂടുതൽ റവന‍്യൂ ഉദ‍്യോഗസ്ഥർ ഇടപാടിൻറെ ഭാഗമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് വ‍്യക്തമാക്കി. എളമക്കരയിലെ കൃഷിഭൂമി പുരയിടമാക്കി രേഖകൾ നൽകാൻ വ‍്യാജ പരാതിക്കാരനെ ഉണ്ടാക്കി 10 ലക്ഷം രൂപയാണ് കൈക്കൂലി ആവശ‍്യപ്പെട്ടത്. ഭൂവുടമ നേരത്തെ തന്നെ പുരയിടം എന്ന നിലയിൽ കരം അടച്ചുവരുന്ന ഭൂമിയാണിത്. വിൽപ്പനയ്ക്ക്

കൃഷിഭൂമി പുരയിടമാക്കാൻ കൈക്കൂലിയായി ആവശ‍്യപ്പെട്ട തഹസിൽദാർ പിടിയിൽ Read More »

വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീലെടുത്ത നടൻ വിക്രമിന് വനം വകുപ്പ് നോട്ടീസ് നൽകി

ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ ചിത്രീകരിച്ച നടൻ ചിയാൻ വിക്രമിന് നോട്ടീസ് നൽകി വനം വകുപ്പ്. ചിത്രീകരണം നടക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയാണ് നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനകം ഹാജരായി വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. കുരങ്ങിൻറെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ബിസിനസുകാരനും വിക്രമിൻറെ മകളുടെ ഭർത്താവിൻറെ അച്ഛനും വ്യവസായിയുമായ സി.കെ രംഗനാഥനോടും വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല രംഗനാഥൻ്റെ ഇഞ്ചംപാക്കത്തെ വീട്ടിലെത്തി വനം വകുപ്പ് കുരങ്ങിനെ കസ്റ്റഡിയിലെടുത്ത് ഈറോഡിലേക്ക് മാറ്റി. വിഷയത്തിൽ നടൻ

വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീലെടുത്ത നടൻ വിക്രമിന് വനം വകുപ്പ് നോട്ടീസ് നൽകി Read More »

നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി

തിരുവനന്തപുരം:​ എഡിഎമ്മായിരുന്ന അന്തരിച്ച നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നവീൻ ബാബുവിന്റെ ഭാര്യ ഡി.മഞ്ജുഷ, ആരോഗ്യമന്ത്രി കെ.മുരളീധരൻ, പഴകുളം മധു എംഎൽഎ എന്നിവരും സന്നിഹിതരായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫിസർ ആയാണ് നിരഞ്ജനയ്ക്കു സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം നിയമനം നൽകിയിരിക്കുന്നത്. 2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ്

നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി Read More »

തൊടുപുഴ – വഴിത്തല, കൂത്താട്ടുകുളം റൂട്ടിൽ രാത്രി ബസ് സർവീസ് ഇല്ല: യാത്രക്കാർ വലയുന്നു

വഴിത്തല: തൊടുപുഴയിൽ നിന്നും രാത്രിയിൽ വഴിത്തല, കൂത്താട്ടുകുളം റൂട്ടിലേക്ക് ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും ജോലി കഴിഞ്ഞ് മടങ്ങുന്നവരും രോഗികളും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രതിദിനം ഈ റൂട്ടിനെ ആശ്രയിക്കുന്നത്. എന്നാൽ രാത്രി 7.20-ഓടെ അവസാന ബസും പോകുന്നതോടെ ഈ വഴിയിലേക്കുള്ള യാത്ര പൂർണ്ണമായും തടസ്സപ്പെടുന്ന സ്ഥിതിയാണ്. തൊഴിൽ മേഖലയെയും ബാധിക്കുന്നുതൊടുപുഴ നഗരത്തിലെ ഹോട്ടലുകൾ, വസ്ത്രവ്യാപാരശാലകൾ തുടങ്ങി വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ രാത്രി വൈകി ജോലി കഴിഞ്ഞ് ഇറങ്ങുന്ന

തൊടുപുഴ – വഴിത്തല, കൂത്താട്ടുകുളം റൂട്ടിൽ രാത്രി ബസ് സർവീസ് ഇല്ല: യാത്രക്കാർ വലയുന്നു Read More »

കാവക്കാട് നെടുങ്ങാട്ട് സിസ്റ്റർ ഗ്രെയ്സ് ഫ്ലവർ എഫ്.സി.സി നിര്യാതയായി

മുവാറ്റുപുഴ: കാവക്കാട് നെടുങ്ങാട്ട്  പരേതരായ ജോസഫ് – മർത്ത ദാമ്പതികളുടെ മകളും എഫ്.സി.സി സഭാംഗവുമായ സിസ്റ്റർ ഗ്രെയ്സ് ഫ്ലവർ(77) അന്തരിച്ചു. സംസ്കാരം ഇന്ന്(14/08/2026,വെള്ളി) വൈകുന്നേരം 4.00 ന് വിശുദ്ധ കുർബാനയോട് കൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) വിമലഗിരി മഠം സെമിത്തേരിയിൽ. സഹോദരങ്ങൾ: പ്രൊഫ. സി.ജെ തോമസ്(നിർമ്മല കോളേജ്, റിട്ട.), : പരേതരായ മാത്യു, ജോർജ്ജ്, സിസ്റ്റർ പ്രോകുല, ജോസഫ്,  സിസ്റ്റർ  ജോൺസീന(എഫ്.സി.സി), ജോൺ.

കാവക്കാട് നെടുങ്ങാട്ട് സിസ്റ്റർ ഗ്രെയ്സ് ഫ്ലവർ എഫ്.സി.സി നിര്യാതയായി Read More »

ഇടുക്കി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ഓഗസ്റ്റ് 15 ന് പ്രവർത്തനം ആരംഭിക്കും

ഇടുക്കി: പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ഓഗസ്റ്റ് 15 മുതൽ വാഴത്തോപ്പ് വഞ്ചിക്കവലയിലുള്ള കെ.എസ് ഇ ബിയുടെ സി.ആറാം നമ്പർ ക്വാർട്ടേഴ്സിൽ പ്രവർത്തനം ആരംഭിക്കും. ജില്ലാ ആസ്ഥാനങ്ങളിലും ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷൽ പരിധികളിലുമാണ് സർക്കിൾ ഓഫീസ് സംവിധാനം വരുന്നത്.2018 വരെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് ആയിരുന്നെങ്കിലും ശേഷം ഈ ചുമതല സർക്കിൾ ഇൻസ്പെക്ടർമാർക്ക് നല്കുകയായിരുന്നു. വീണ്ടും ഈ പദവി എസ് ഐ മാർക്ക് തന്നെ തിരികെ നല്കും.പുതിയ സർക്കാർ

ഇടുക്കി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ഓഗസ്റ്റ് 15 ന് പ്രവർത്തനം ആരംഭിക്കും Read More »

യാത്രയയപ്പ് നൽകി

ഇടുക്കി: എസ്എസ്കെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററായി നിയമിതനായ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ സോമൻ തെറ്റയിലിന് യാത്രയയപ്പുനൽകി. വാഴത്തോപ്പ് സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ.ഡോ. ജോർജ് തകിടിയേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോർജ് അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ ഫാ. ടോമി ലൂക്ക് ആനിക്കുഴിക്കാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സോമൻ തെറ്റയിൽ മറുപടി പ്രസംഗം നടത്തി.

യാത്രയയപ്പ് നൽകി Read More »

തോട്ടുങ്കൽ ട്രേഡിംഗ് കമ്പനി നവീകരിച്ച് ഓഗസ്റ്റ് 21ന് പ്രവർത്തനം ആരംഭിക്കും

തൊടുപുഴ: കഴിഞ്ഞ 14 വർഷമായി തൊടുപുഴ പാലാ റോഡിൽ കരിങ്കുന്നത്ത് ഗുണമേന്മയും വിശ്വസ്‌തതയും മുഖമുദ്രയാക്കി മുന്നേറുന്ന തോട്ടുങ്കൽ ട്രേഡിംഗ് കമ്പനി നവീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നു. ഓഗസ്റ്റ് 21ന് വിപുലൂകരിച്ച സ്ഥാപനത്തിൻ്റെ ഉദ്ഘാടനം നടക്കും. ലോകോത്തര നിലവാരമുള്ള ബാത്ത്റൂം സാനിറ്ററി വെയർ ബ്രാന്റുകളായ ജാക്വാർ, ജോൺസൺ, സൊമാനി, എസ്കോ എന്നിവയുടെ ഇടുക്കി ജില്ലയിലെ ആദ്യത്തെ കമ്പനി എക്സ്ക്ലൂസീവ് ഷോറൂമായാണ് തോട്ടുങ്കൽ ട്രേഡിംഗ് കമ്പനി വിപുലീകരിച്ചിരിക്കുന്നത്. തൊടുപുഴ എം.എൽ.എയും നിയമസഭ ചീഫ് വിപ്പുമായ അപു ജോൺ ജോസഫ്, അഡ്വ. ഡീൻ

തോട്ടുങ്കൽ ട്രേഡിംഗ് കമ്പനി നവീകരിച്ച് ഓഗസ്റ്റ് 21ന് പ്രവർത്തനം ആരംഭിക്കും Read More »

എ.റ്റി.എ.ഡി.എസിന്റെ നേത്യത്വത്തിൽ അടിമാലിയിൽ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന റാലി നടത്തും

ഇടുക്കി: എ.റ്റി.എ.ഡി.എസിന്റെ നേത്യത്വത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത്, രാഷ്ട്രീയ, സാമൂഹ്യ-സാംസ്‌കാരിക പ്രസ്ഥാനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, കുടുംബശ്രി സ്വയം സഹായ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായി-ബഹുജന-ട്രേഡ് യൂണിയൻ-സർവ്വീസ് സംഘടനകൾ, വിവിധ ക്ലബ്ബുകൾ, കെ.എസ്.എസ്.പി.എ, കെ.എസ്.എസ്.പി.യു, എക്‌സ് സർവ്വീസ് ലീഗ് എന്നിവ സംയുക്തമായി ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഇതിൻ്റെ ഭാഗമായി ഓഗസ്റ്റ് 15 ന് അടിമാലിയിൽ സ്വാതന്ത്ര്യ ദിന മഹാ റാലി നടത്തും. രാവിലെ 10ന് അടിമാലി ഗവ. ഹൈസ്കൂൾ മൈതാനിയിൽ നിന്നും ആരംഭിക്കും. രാവിലെ ഒമ്പതിന്

എ.റ്റി.എ.ഡി.എസിന്റെ നേത്യത്വത്തിൽ അടിമാലിയിൽ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന റാലി നടത്തും Read More »

പാമ്പാടുംപാറ അമ്പിളി വധക്കേസ്: പ്രതി തങ്കച്ചൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും

തൊടുപുഴ: നാടിനെ നടുക്കിയ പാമ്പാടുമ്പാറ കോഴിമല അമ്പിളി കൊലപാതക കേസിൽ പ്രതി കട്ടപ്പന കൊച്ചുതോവാള ചേന്നാട്ട് മാത്യു ദേവസ്യയെ (തങ്കച്ചൻ) തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സനു എസ് പണിക്കർ കുറ്റക്കാരനായി കണ്ടെത്തി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ശിക്ഷ തിങ്കളാഴ്ച (ഓഗസ്റ്റ് 17) വിധിക്കും. പ്രമാദമായ കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കൃത്യമായി ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചു. 2012 ജനുവരി രണ്ടിനാണ് അവിവാഹിതയായ അമ്പിളി കൊല്ലപ്പെടുന്നത്. കട്ടപ്പന കടമാകുഴി ഭാഗത്തുള്ള കണ്ണമുണ്ട ഏലത്തോട്ടത്തിലെ

പാമ്പാടുംപാറ അമ്പിളി വധക്കേസ്: പ്രതി തങ്കച്ചൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും Read More »

ഇ ട്വൻ്റി നയത്തിനെതിരെ, എ.എ.പിയുടെ ജനകീയ വേദി 15 ന്

കൊച്ചി: ഇ ട്വൻ്റി(20) നയത്തിനെതിരെ ആം ആദ്മി പാർട്ടി… ഓഗസ്റ്റ് 15 ന് എറണാകുളം വൈ.എം.സി.എ ഹാളിൽ ജനകീയ വേദി സംഘടിപ്പിക്കുമെന്ന് പാർട്ടി ഭാരവാഹികൾ അറിയിച്ചു. പെട്രോൾ പമ്പുകളിൽ ഇ ട്വൻ്റി(20) മാത്രമായി നിർബന്ധിക്കുന്നതിനു പകരം വാഹനത്തിനും ആവശ്യത്തിനും അനുസരിച്ച് എന്ത് ഇന്ധനം ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ഉപഭോക്താവിന് ഉണ്ടാകണമെന്ന ആവശ്യമാണ് ആം ആദ്മി പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. ഓട്ടോ മൊബൈൽ രംഗത്തെ പ്രൊഫഷണൽസും ഉപഭോക്താക്കളും പങ്കെടുക്കുന്ന ജനകീയ വേദിയിൽ ഇ ട്വൻ്റി(20) നയത്തെ പറ്റിയുള്ള വിശദമായ ഒരു

ഇ ട്വൻ്റി നയത്തിനെതിരെ, എ.എ.പിയുടെ ജനകീയ വേദി 15 ന് Read More »

കേരളത്തിന്റെ ഓപ്പറേഷൻ തൂഫാൻ മാതൃകയിൽ രാജ്യവ്യാപക ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിക്കണം: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: രാജ്യത്താകമാനം യുവജനങ്ങൾക്കിടയിൽ എം.ഡി.എം.എ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം ഭീതിജനകമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ, കേരളത്തിൽ യു. ഡി .ഫ് ‘ സർക്കാർ നടപ്പിലാക്കി വരുന്നഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ മാതൃകയിൽ രാജ്യവ്യാപക മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ കേന്ദ്ര സർക്കാർ ആരംഭിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി റൂൾ377 പ്രകാരം ലോക്സഭയിൽആവശ്യപ്പെട്ടു.2026 ജൂണിൽ കേരള സർക്കാർ ആഭ്യന്തര വകുപ്പ്ൻ്റെയും കേരള പോലീസ്ൻ്റെയും എക്‌സൈസ് വകുപ്പ് ൻ്റെയും നേതൃത്വത്തിൽ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ നിലൂടെ

കേരളത്തിന്റെ ഓപ്പറേഷൻ തൂഫാൻ മാതൃകയിൽ രാജ്യവ്യാപക ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിക്കണം: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

ഇടുക്കി ജില്ലയിലെ ആദ്യത്തെ ഡബിൾ ചേംബർ സാനിറ്ററി പാഡ് ഇൻസിനറേറ്റർ കട്ടപ്പനയിൽ; നഗരസഭയുടെ വിപ്ലവകരമായ ചുവടുവെപ്പ്

ഇടുക്കി: ജില്ലയിലെ ആദ്യത്തെ ഡബിൾ ചേംബർ സാനിറ്ററി പാഡ് ഇൻസിനറേറ്റർ കട്ടപ്പനയിൽ. പ്രതിദിനം 1 ടൺ ശേഷിയുള്ള അത്യാധുനിക മലിനീകരണ വിമുക്ത സംസ്ക‌രണ പ്ലാൻറിൻ്റെ ശിലാ സ്ഥാപനം 17ന് പുളിയൻമലയിൽ യാഥാർത്ഥ്യമാകുന്നു.മലയോര മേഖലയിലെ ശുചിത്വപാലനത്തിലും അജൈവ മാലിന്യ സംസ്‌കരണത്തിലും വലിയൊരു വിപ്ലവത്തിന് തുടക്കമിട്ട് കട്ടപ്പന നഗരസഭ. ഇടുക്കി ജില്ലയിലാദ്യമായി പ്രതിദിനം ഒരു ടൺ (1 TPD) സംസ്കരണ ശേഷിയുള്ള ശാസ്ത്രീയ ഡബിൾ ചേംബർ സാനിറ്ററി പാഡ് ഇൻസിനറേറ്റർ പദ്ധതി കട്ടപ്പനയിൽ നിർമ്മിക്കുന്നു. പുളിയൻമല സ്റ്റോട്ടർ ഹൗസിന് സമീപമോണ്

ഇടുക്കി ജില്ലയിലെ ആദ്യത്തെ ഡബിൾ ചേംബർ സാനിറ്ററി പാഡ് ഇൻസിനറേറ്റർ കട്ടപ്പനയിൽ; നഗരസഭയുടെ വിപ്ലവകരമായ ചുവടുവെപ്പ് Read More »

ഇടുക്കി ജില്ലാതല ഓണാഘോഷം ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ അഞ്ച് വരെ

ഇടുക്കി: ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെയും ആഭിമുഖ്യത്തിൽ ജില്ലയിൽ ഓണാഘോഷം സംഘടിപ്പിക്കും. ഓണാഘോഷം ജില്ലാതല ഉദ്‌ഘാടനം ഓഗസ്റ്റ് 21 ന് ചെറുതോണിയിൽ നടക്കും. സമാപനം സെപ്റ്റംബർ അഞ്ചിന് തൊടുപുഴയിൽ നടക്കും. 21 ന് ഉച്ചയ്ക്ക് 2 ന് വിവിധ കലാരൂപങ്ങളും ബാൻഡ് സംഘവും അണിനിരക്കുന്ന ഓണം ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും. പ്രാദേശിക കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകിയാകും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. ഓരോ നിയോജക മണ്ഡലങ്ങളിലും ഓണാഘോഷം സംഘടിപ്പിക്കും. ജില്ലയിൽ മൂന്നാർ, ചെറുതോണി, കുമളി, രാജക്കാട്,

ഇടുക്കി ജില്ലാതല ഓണാഘോഷം ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ അഞ്ച് വരെ Read More »

ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ രാഷ്‌ട്രീയം കലർത്തരുത്‌: മന്ത്രി രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ലഹരിക്കെതിരെ നടപടിയെടുക്കുന്നവരെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും അതിൽ രാഷ്ട്രീയം കലർത്തരുതെന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. ലഹരിക്കേസിൽ രണ്ട്‌ യുവാക്കൾ അറസ്റ്റിലായ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതിപക്ഷ നേതാവിന്റെ ആരോപണം ശുദ്ധ തെറ്റാണ്‌. ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. എൽ.ഡി.എഫ്‌ ഭരിച്ച പത്ത് വർഷക്കാലത്ത് ലഹരിക്ക് തടയിടാൻ ഒന്നും ചെയ്യാൻ തയ്യാറായില്ല. ലഹരിക്കേസിൽ പിടിയിലാകുന്നത്‌ ഡിവൈഎഫ്‌ഐ ആയാലും യൂത്ത് കോൺഗ്രസ് ആയാലും ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരും. പ്രതികൾക്ക് ആരുമായാണ്

ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ രാഷ്‌ട്രീയം കലർത്തരുത്‌: മന്ത്രി രമേശ്‌ ചെന്നിത്തല Read More »

ഇടുക്കി തടിയമ്പാട് ടൗണിലെ ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപനശാല മാറ്റരുത്; എം.എൽ.എയ്ക്ക് നിവേദനം നൽകി കോൺഗ്രസ്

ഇടുക്കി: വാഴത്തോപ്പ് തടിയമ്പാട് ടൗണിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപനശാല മാറ്റി സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി ഇടുക്കി എം.എൽ.എ റോയി കെ പൗലോസിന് നിവേദനം നൽകി. സ്ഥാപനം ഇവിടെ നിന്നും നീക്കം ചെയ്യുന്നതിനുള്ല ചർച്ച ഉയരുന്നതിനിടെയാണ് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി രംഗത്ത് എത്തിയിര്കുകന്നത്. ഈ സ്ഥാപനം ഇവിടെ നിന്നും മാറ്റപ്പെട്ടാൽ തടിയമ്പാട്ട് ടൗണിലെ കയറ്റിറക്ക് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുമെന്നും വ്യാപാര രംഗത്ത് ഗുരുതര പ്രതിസന്ധിയുണ്ടാവുമെന്നും നേതാക്കൾ നിവേദനത്തിലൂടെ

ഇടുക്കി തടിയമ്പാട് ടൗണിലെ ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപനശാല മാറ്റരുത്; എം.എൽ.എയ്ക്ക് നിവേദനം നൽകി കോൺഗ്രസ് Read More »

മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം

ഇടുക്കി: മൂന്നാറിന്റെ മലനിരകളിൽ ഇപ്പോൾ പ്രകൃതി ഒരുക്കുന്നത് ഒരു വേറിട്ട കാഴ്ചയാണ്. പച്ചപ്പിന്റെ പുതപ്പണിഞ്ഞ മലഞ്ചെരിവുകൾക്ക് ഇടയിൽ നീലനിറം പടർത്തി നീലക്കുറിഞ്ഞി പൂത്തുതുടങ്ങിയിരിക്കുകയാണ്.മൂന്നാർ നല്ലതണ്ണി റോഡ്, ഇക്കാനഗർ, ചൊക്കരമുടി തുടങ്ങി വിവിധ മേഖലകളിലെ മലനിരകളിലാണ് നീലക്കുറിഞ്ഞിയുടെ പൂക്കാലം ആരംഭിച്ചത്. എന്നാൽ ഇക്കാനഗറിലെ മലനിരകളിലാണ് ഇപ്പോൾ നീലക്കുറിഞ്ഞി ഏറ്റവും വ്യാപകമായി പൂത്തുതുടങ്ങിയിരിക്കുന്നത്. ദൂരക്കാഴ്ചയിൽ പച്ചപ്പിന് മുകളിൽ നീലനിറം വിതറിയതുപോലെ തോന്നിക്കുന്ന മലഞ്ചെരിവുകൾ… അടുത്തെത്തുമ്പോൾ ചെറു പൂക്കൾ ചേർന്ന് ഒരുക്കുന്ന അതിമനോഹരമായ കാഴ്ച. മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് പുതിയൊരു നിറം നൽകുകയാണ്

മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം Read More »

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ: ആലക്കോട് ഗ്രാമപഞ്ചായത്തും ഗവ. ആയുർവേദ ഡിസ്പ്പെൻസറിയും തലയനാട് ജയ്ഭാരത് ലൈബ്രറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ രാജു വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ സിൽവി ബിജു അധ്യക്ഷത വഹിച്ചു. യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് തോമസ് മൈലാടൂർ, സെകട്ടറി എം.എ ഫ്രാൻസിസ്, ശ്രീജാ ബാബു എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം ആയുർവേദ ഡോക്ടർ സുനിത ഇന്നത്തെ കാലത്ത് ആയുർവേദ മരുന്നുകളും അതിന്റെ ചികിൽസാ രീതികളും –

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ചോദ്യ പേപ്പർ വിവാദത്തിൽ സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അധ്യാപകൻറെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സ്കൂൾ ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെ പുകഴ്ത്തി ചോദ്യം തയാറാക്കിയതിന് സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് അധ്യാപകൻ ഗുരു പ്രസാദിൻറെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി നിഷേധിച്ചത്. സർക്കാരിൻറെ അധികാര പരിധിയിൽ ഇടപെടാൻ തയാറല്ലെന്നും വിഷയത്തിൽ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരക്കാനുള്ള അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഏത് പ്രത്യേക സാഹചര്യത്തിലാണ് നടപടിയെന്ന് വിശദീകരിക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അടുത്ത് തിങ്കളാഴ്ച കോടതി വീണ്ടും ഹർജി

ചോദ്യ പേപ്പർ വിവാദത്തിൽ സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അധ്യാപകൻറെ ആവശ്യം ഹൈക്കോടതി തള്ളി Read More »

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ധനസഹായം നൽകാൻ സർക്കാർ തീരുമാനം. ഓരോരുത്തർക്കും രണ്ടു ലക്ഷം രൂപ വീതം നൽകുമെന്നാണ് സർക്കാർ പ്രഖ‍്യാപനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്നും ദുരന്തബാധിതർക്ക് അധിക ധനസഹായം അനുവദിക്കാൻ തീരുമാനിച്ചതായും മുഖ‍്യമന്ത്രി വ‍്യക്തമാക്കി. അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്നും കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കം ഓഗസ്റ്റ് 18ന് ആരംഭിക്കുമെന്നും ഇതിന് ആവശ‍്യമായ അനുമതി ലഭിച്ചതായും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു. ട്രാൻഷിപ്പ്മെൻറ് മാത്രമാണ് ഇതുവരെ വിഴിഞ്ഞത്ത് നടന്നിരുന്നതെന്നും ഇതിൽ 60 ശതമാനം കണ്ടെയ്നറുകളും മറ്റു രാജ‍്യങ്ങളുടേതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ Read More »

പാർലമെൻറിൻറെ പ്രവേശനകവാടത്തിൽ ഭരണ – പ്രതിപക്ഷ പ്രതിഷേധം നേർക്കുനേർ

ന്യൂഡൽഹി: ഝാർഖണ്ഡിലെ വിദ്യാർഥി പ്രക്ഷോഭം, അയോധ്യ രാമക്ഷേത്ര കൊള്ള എന്നീ വിഷയങ്ങളിൽ പാർലമെൻറിൽ ഭരണ – പ്രതിപക്ഷ പ്രതിഷേധം നേർക്കുനേർ വന്നത് ശ്രദ്ധേയമായി. വ്യാഴാഴ്ച പാർലമെൻറിൻറെ പ്രവേശനകവാടത്തിലാണ് ഇരുവിഭാഗത്തിൻറെയും എംപിമാരുടെ പ്രതിഷേധം മുഖാമുഖം എത്തിയത്. മുൻകരുതലിൻറെ ഭാഗമായി ഇരുവിഭാഗങ്ങൾക്കുമിടയിൽ സുരക്ഷാ ഉദ്യോഗസ്ഥരും അണിനിരന്നു. രാജ്യത്തെ വിദ്യാർഥി പ്രക്ഷോഭത്തിൽ നിന്ന് രാഹുൽ ഗാന്ധി ഒളിച്ചോടുകയാണെന്ന് ആരോപിച്ച എൻഡിഎ എംപിമാർ അദ്ദേഹം മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ജൂലൈ 20ന് നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ നടന്ന

പാർലമെൻറിൻറെ പ്രവേശനകവാടത്തിൽ ഭരണ – പ്രതിപക്ഷ പ്രതിഷേധം നേർക്കുനേർ Read More »

കർണാടക ബന്ദിന് സമ്മിശ്ര പ്രതികരണം

ബാംഗ്ലൂർ: കാവേരി നദീജല തർക്കത്തിൽ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത കർണാടക ബന്ദിന് സമ്മിശ്ര പ്രതികരണം. കന്നഡ അനുകൂലവാദിയായ വട്ടാൽ നാഗരാജിൻറെ നേതൃത്വത്തിലുള്ള ഫെഡറേഷൻ ഓഫ് കന്നഡ ഓർഗനൈസേഷൻസാണ് വ്യാഴാഴ്ച്ച ബന്ദിന് ആഹ്വാനം ചെയ്തത്. തെക്കൻ കർണാടകത്തിലെ കാർഷിക മേഖലയായ മാണ്ഡ്യയിൽ ബന്ദ് ശക്തമായി പുരോഗമിക്കുകയാണ്. പലയിടങ്ങളിലും പ്രതിഷേധക്കാരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഒഴിഞ്ഞ കുടങ്ങളുമായി എത്തിയ പ്രതിഷേധക്കാർ ബെംഗളൂരു-മൈസൂരു പാത ഹൈവേ ഉപരോധിച്ചു. അതേസമയം ബെംഗളൂരു, മൈസൂരു പോലുള്ള നഗരപ്രദേശങ്ങളിൽ ബന്ദ് ബാധിച്ചില്ല. സ്കൂളുകളും

കർണാടക ബന്ദിന് സമ്മിശ്ര പ്രതികരണം Read More »

ഓസ്ട്രേലിയയെ ബംഗ്ലാദേശ് 198 റൺസിന് ഔൾഔട്ടാക്കി

ഡാർവിൻ: കംഗാരുപ്പടയെ അവരുടെ നാട്ടിൽ തകർത്തെറിഞ്ഞ് ബംഗാൾ കടുവകൾ. ഡാർവിനിൽ ആരംഭിച്ച ആദ‍്യ ടെസ്റ്റ് മത്സരത്തിലെ ആദ‍്യ ദിനത്തിൽ തന്നെ ഓസ്ട്രേലിയയെ ബംഗ്ലാദേശ് 198 റൺസിന് ഔൾഔട്ടാക്കി. ആറ് വിക്കറ്റ് വീഴ്ത്തിയ ഹസൻ മഹ്മൂദാണ് ഓസീസിനെ തകർത്തത്. ഹസനു പുറമെ എബാദോത് ഹൊസൈനും ടാസ്കിൻ അഹ്മദും രണ്ടു വിക്കറ്റ് വീഴ്ത്തി. 23 വർഷത്തിനിടെ ആദ‍്യമായി ഓസീസ് മണ്ണിൽ ടെസ്റ്റ് കളിക്കാനെത്തിയ ബംഗ്ലാദേശ് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ടീ ബ്രേക്കിന് പിരിയുമ്പോൾ

ഓസ്ട്രേലിയയെ ബംഗ്ലാദേശ് 198 റൺസിന് ഔൾഔട്ടാക്കി Read More »