ഇടുക്കിയിൽ ദുരന്തമായി പെയ്തിറങ്ങി പെരുമഴ: മൂന്നാർ – തേക്കടി പാതയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു; കുട്ടിയടക്കം രണ്ടുപേർക്ക് പരിക്ക്
ഇടുക്കി: ഹൈറേഞ്ചിൽ പെയ്തിറങ്ങിയ കനത്ത മഴയിലും വീശിയടിച്ച അതിശക്തമായ കാറ്റിലും മരം ഒടിഞ്ഞുവീണ് ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം. ശാന്തൻപാറ ടാങ്ക് മേട് സ്വദേശി കോമാട്ടിൽ വിജയനാണ് (53)അപകടത്തിൽ മരണപ്പെട്ടത്. ശാന്തൻപാറ ചന്ന കട പാലത്തിന് സമീപം മൂന്നാർ – തേക്കടി സംസ്ഥാന പാതയിലാണ് ദുരന്തമുണ്ടായത്. അപകടത്തിൽ ഇലക്ട്രിക് ഓട്ടോ പൂർണ്ണമായി തകരുകയും യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൂപ്പാറയിൽ നിന്നും ശാന്തൻപാറയിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് റോഡരികിൽ നിന്ന മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. ഉച്ചയ്ക്ക്















































