Timely news thodupuzha

ഇടുക്കി ജില്ലയില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം

ഇടുക്കി: ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് വിവിധ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം.
വെള്ളിയാഴ്ച രാവിലെകളക്ടറേറ്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങിൽ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മിനി കെ ജോണ്‍ വാരാഘോഷം ഉദ്ഘാടനം ചെയ്തു. ഗാന്ധി പ്രതിമയിൽ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും വിശിഷ്ടാതിഥികളും പുഷ്പാര്‍ച്ചന നടത്തി. അസിസ്റ്റൻ്റ് എക്‌സൈസ് കമ്മീഷണർ പി. ആർ. പ്രദീപ്കുമാർ സന്ദേശം നൽകി.
പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റൻ്റ് എഡിറ്റർ എം. എൻ . സുനിൽകുമാർ, അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീജിത്ത്, ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജിലെ എന്‍എസ്എസ് അസിസ്റ്റൻ്റ് പ്രോഗ്രാം ഓഫീസർ ഐ.പി. കീർത്തന എന്നിവർ പ്രസംഗിച്ചു.
എന്‍എസ്എസ് വൊളന്റിയര്‍മാർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജിലെ എന്‍എസ്എസ് വൊളന്റിയര്‍മാരുടെയും ജീവനക്കാ രുടെയും സഹകരണത്തോടെ കളക്ടറേറ്റ് പ്രവേശന കവാടത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പരിസരവും വൃത്തിയാക്കി. . ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ഗാന്ധി സൂക്തങ്ങൾ അടങ്ങിയ പുസ്തകം യോഗത്തിൽ വിതരണം ചെയ്തു.

ഒക്ടോബര്‍ ആറിന് മൂന്നാര്‍ ഗവണ്മെന്റ് കോളജില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ അടിസ്ഥാനമാക്കിയ സെമിനാര്‍, വിദ്യാര്‍ഥികള്‍ക്കായി സംവാദം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും.

ഏഴിന് കളക്ടറേറ്റില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഗാന്ധി ക്വിസ് മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

കളക്ടറേറ്റില്‍ നടക്കുന്ന ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് 9846856982,9746387959,9567090131 എന്നീ നമ്പരുകളില്‍ വിളിച്ച് രജിസ്ററര്‍ ചെയ്യണം.

Leave a Comment

Your email address will not be published. Required fields are marked *