Timely news thodupuzha

ഗന്ധിജയന്തി ദിനത്തിൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

തൊടുപുഴ: മഹാത്മജിയുടെ 157 ആമത് ജന്മദിനമായ ഗന്ധിജയന്തി ദിനത്തിൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. രാജീവ് ഭവനിൽ ബ്ലോക്ക് പ്രസിഡൻ്റ് ഷിബിലി സാഹിബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ അവ സംരക്ഷിക്കുന്നതിനായി നടക്കുന്ന പോരാട്ടത്തിൽ ഗാന്ധിജിയുടെ ഓർമ്മകൾ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.തുടർന്ന് മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.ഡി.കെ.ടി.എഫ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോയി മൈലാടി.യു.ഡി.എഫ്. മണ്ഡലം കൺവീനർ കെ.ജി.സജിമോൻ.എസ്.ഷാജഹാൻ, ജെ.എസ്.ജോൺ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *