
ഇടുക്കി: നെടുങ്കണ്ടം എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കല്ലാറില്‍ വച്ച് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റായ എം.എസ് ശരത്തിനെ തല്‍സ്ഥാനത്തുനിന്നും സസ്‌പെന്റ് ചെയ്തു. ഒന്നാം തീയതി നടന്ന സംഭവത്തില്‍ ക്രൂരമായ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് ശരത്ത് ആണെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് നടപടി സ്വീകരിച്ചത്. ഡ്യൂട്ടി സമയത്ത് രജിസ്റ്ററില്‍ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയാണ് ഇയാള്‍ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.






