Timely news thodupuzha

ശാന്തിഗിരി കോളേജ് ലഹരി വിമുക്ത ക്യാമ്പസായി പ്രഖ്യാപിച്ചു

വഴിത്തല: ശാന്തിഗിരി കോളേജിനെ ലഹരി വിമുക്ത ക്യാമ്പസായി പ്രഖ്യാപിച്ചു. കേരള എക്സൈസ് വകുപ്പ്, സാമൂഹ്യ സന്നദ്ധസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് എംഎൽഎ പ്രഖ്യാപനം നിർവഹിച്ചു.

ഇടുക്കിയുടെ ബ്രാൻഡ് അംബാസഡറായി സച്ചിൻ ബേബിയെ കൗൺസിലർ ഫോർ എഡ്യൂക്കേഷൻ റവ. ഫാ. രാജേഷ് തോലാനിക്കൽ സിഎംഐ പ്രഖ്യാപിച്ചു.വിമുക്തി ജില്ലാ മാനേജരും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ ഹരികുമാർ പി.എസ് സ്വാഗതം പറഞ്ഞു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിപിത രവി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രിൻസ് ബാബു വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ശാന്തിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ റവ. ഫാ. ജോസ് കുര്യൻ സിഎംഐ, ശാന്തി ഗിരി ബിസിനസ് -സ്കൂൾ ഡയറക്ടർ റവ. ഫാ. ഷിന്റോ കന്നുകെട്ടിയിൽ സിഎംഐ, ഐക്യുഎസി കോർഡിനേറ്റർ ഡോ. സിഗ്മ സത്യൻ, പുറപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി. ബിന്ദു ബെന്നി, വിമുക്തി കോർഡിനേറ്റർ ശ്രീ. ഡിജോ ദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രിൻസിപ്പൽ റവ. ഫാ. ജിൻസ് ജോർജ് സിഎംഐ നന്ദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *