Timely news thodupuzha

കാലവര്‍ഷം അവസാനിച്ചപ്പോള്‍ പ്രധാന അണക്കെട്ടുകളില്‍ ഉള്ളത് പകുതിയോളം മാത്രം വെള്ളം

ഇടുക്കി: തുലാവര്‍ഷവും ചതിച്ചാല്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിലേക്കു നീങ്ങും. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 886.45 എം സി എം വെള്ളം മാത്രമാണുള്ളത്. വി ഒസംസ്ഥാനത്ത് കാലവർഷ സീസണ്‍ അവസാനിക്കുമ്പോള്‍ കെ എസ് ഇ ബിയുടെ പ്രധാന ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പില്‍ ആശങ്കജനകമായ കുറവ്. വരാനിരിക്കുന്ന തുലാവർഷത്തില്‍ പ്രതീക്ഷിച്ചത്ര മഴ ലഭിച്ചില്ലെങ്കില്‍ വരും മാസങ്ങളില്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങാൻ സാധ്യതയേറെയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 60.74% (886.45 എംസിഎം) വെള്ളം മാത്രമാണുള്ളത്. പത്തനംതിട്ടയിലെ കക്കി അണക്കെട്ടില്‍ 65.17% (290.98 എംസിഎം) സംഭരണ ശേഷിയുണ്ട്.എറണാകുളം ജില്ലയിലെ ഇടമലയാർ അണക്കെട്ടില്‍ 69.27% (705.00 എംസിഎം) വെള്ളമാണുള്ളത്. തൃശ്ശൂരിലെ ഷോളയാറില്‍ 85.55 ശതമാനവും വയനാട്ടിലെ ബാണാസുരസാഗറില്‍ 79.08 ശതമാനവും ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പമ്പ 24.17%, മാട്ടുപ്പെട്ടി 24.63%, ആനയിറങ്കല്‍ 40.80%, പൊൻമുടി 39.47%, കുറ്റ്യാടി 42.82%, പെരിങ്ങല്‍ക്കുത്ത് 37.62% എന്നീ അണക്കെട്ടുകളിലെല്ലാം സംഭരണശേഷിയുടെ പകുതിയില്‍ താഴെ മാത്രമാണ് നിലവില്‍ വെള്ളമുള്ളത്. കാലവർഷത്തില്‍ പ്രതീക്ഷിച്ച അളവില്‍ മഴ ലഭിക്കാത്തതാണ് അണക്കെട്ടുകളില്‍ വെള്ളം കുറയാൻ കാരണം. സാധാരണയായി തുലാവർഷം കൂടി ലഭിച്ച ശേഷമാണ് വേനല്‍ക്കാലത്തെ വൈദ്യുതി ഉല്‍പ്പാദനത്തിനായി കെ എസ് ഇ ബി മുന്നൊരുക്കങ്ങള്‍ നടത്താറുള്ളത്. എന്നാല്‍, തുലാവർഷ മഴയും കുറയുകയാണെങ്കില്‍, പുറത്തുനിന്ന് ഉയർന്ന വില നല്‍കി വൈദ്യുതി വാങ്ങേണ്ടി വരികയോ അല്ലെങ്കില്‍ സ്ഥിരമായി ലോഡ്ഷെഡിംഗ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

Leave a Comment

Your email address will not be published. Required fields are marked *