Timely news thodupuzha

ഇടുക്കി ജില്ലാ സിവില്‍ സര്‍വീസ് കായികമേളയക്ക് തുടക്കം

ഇടുക്കി: ജില്ലാ സിവില്‍ സര്‍വീസ് കായികമേള തുടങ്ങി. അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ റോയി കെ പൗലോസ് എംഎല്‍എ കായിക മേള ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഇത്തരം മേളകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. ഷീലാ സ്റ്റീഫന്‍, ജില്ലാ പഞ്ചായത്ത് അംഗം സജി പി ജോസ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍ ജോസഫ്, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍, ജില്ലാ യോഗ അസോസിയേഷന്‍ സെക്രട്ടറി വി. പി സുരേഷ്, ദീപ്തി മരിയ ജോസഫ്, ബേബി വര്‍ഗീസ്, ഫാ. സ്റ്റാന്‍ലി ചെള്ളിയില്‍, തോംസണ്‍ ജോര്‍ജ്, ജോസഫ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

തൊടുപുഴ ന്യൂമാന്‍ കോളജ്, സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍, മൂലമറ്റം എച്ച് ആര സി ക്ലബ്ബ്, വണ്ടമറ്റം അക്വാറ്റിക് സെന്റര്‍, തൊടുപുഴ ഫോര്‍കോര്‍ട്ട് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ ചൊവ്വാഴ്ച സമാപിക്കും.

വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള മുന്നൂറോളം സര്‍ക്കാര്‍ ജീവനക്കാര്‍ 19 കായിക ഇനങ്ങളിലായി പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *