Timely news thodupuzha

ഇടുക്കി ആലിൻചുവട് ക്ഷേത്രത്തിനുസമീപം ടിപ്പറും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

ചെറുതോണി: ഇടുക്കി ആലിൻചുവട് ക്ഷേത്രത്തിനുസമീപം ടിപ്പറും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കട്ടപ്പന സ്വദേശികളായ സൂര്യ(19)ഡോൺ ( 17 ) എന്നിവർക്കാണ് പഠിക്കേറ്റത്.പരിക്ക് ഗുരുതരമായതിനാൽ സൂര്യയെ എറണാകുളം അമൃത ആശുപത്രിയിലും, ഡോണിനെപാലാ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു.ഇന്നലെരാവിലെ എട്ടിനാണ് അപകടമുണ്ടായത്ചെറുതോണി യിൽനിന്ന് കട്ടപ്പന ഭാഗത്തേക്ക് പോയ ടിപ്പർ ലോറിയിൽ,എതിരെ വന്ന കാർ നിയന്ത്രണം തെറ്റി ഇടിച്ചു കയറുകയായിരുന്നു. സൂര്യയായിരുന്നു കാറോടിച്ചിരുന്നത്.വാഹനം വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. വാഴത്തോപ്പ് കണിയാംകുടി എർത്ത് മൂവേഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ടിപ്പർ ലോറി. കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു ലോറിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *