Timely news thodupuzha

ട്വൻ്റി 20 പാർട്ടി തൊടുപുഴ നിയോജക മണ്ഡലം കൺവൻഷൻ നടത്തി.

തൊടുപുഴ: ട്വൻ്റി 20 പാർട്ടി തൊടുപുഴ നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ്അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.

പാർട്ടി ഓഫീസിൽ ചേർന്ന കൺവൻഷനിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് നിക്സൺ മാത്യു കണ്ടിരിക്കൽ
അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം റോയി വരിക്കാട്ട് മുഖ്യസന്ദേശം നല്കി. നിയോജക മണ്ഡലം സെക്രട്ടറി ദീപു ബേബി കരിമ്പാനിയിൽ,
പഞ്ചായത്ത് മെമ്പർമാരായ ജെസി ജോണി മുണ്ടക്കൽ, ഇ ജി ഗീതു ഇടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. എല്ലാ പഞ്ചായത്ത് കമ്മിറ്റികളും പുന:സംഘടിപ്പിക്കുവാനും മെമ്പർഷിപ് ക്യാമ്പ് യിൻ നടത്തുവാനും തീരുമാനിച്ചു.

സർക്കാരിൻ്റെഅപ്രഖ്യാപിത പവർ കട്ടിനെതിരെ യോഗം പ്രതിഷേധമറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *