Timely news thodupuzha

മുള്ളരിങ്ങാട് പശുവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു

മുള്ളരിങ്ങാട്: വണ്ണപ്പുറം പഞ്ചായത്ത്‌ ഒന്നാം വാർഡ് വലിയകണ്ടം വട്ടക്കാവിൽ തമ്പി കുര്യകോസിൻ്റെ പശുകിടാവിനെ വെള്ളിയാഴ്ച്ച രാത്രി അജ്ഞാത ജീവി കടിച്ചു കൊന്നു.

വീടിന് തൊട്ടടുത്ത് പറമ്പിൽ ആയിരുന്നു ഇതിനെ കെട്ടിയിരുന്നത്. കൊന്ന പശുവിന്റെ പിൻഭാഗം ഭക്ഷിച്ചതിന് ഉപേക്ഷിച്ച നിലയിലാണ് രാവിലെ കണ്ടത്. ചെന്നായ് പോലുള്ള ഏതോ ഒരു മൃഗമാണെന്നാണ് നിഗമനം. വനം മന്ത്രിയ്ക്ക് പരാതി നൽകുവാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

വനം വകുപ്പിനെ വിവരം അറിയച്ചതിനെ തുടർന്ന് വനംവകുപ്പധികൃതർ സ്ഥലത്തെത്തുകയും ഈ മേഖലയിൽ ക്യാമറ വക്കണമെന്ന് വാർഡുമെമ്പറുടെ നിർദ്ദേശത്തെ തുടർന്ന് ഇന്ന് തന്നെ ഇവിടെ ക്യാമറ വയ്ക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *