Timely news thodupuzha

ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയമാണെന്ന് ഡോണി കട്ടക്കയം

ഇടുക്കി: രാത്രി യാത്ര നിയന്ത്രണം ഏർപ്പെടുത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയമാണെന്ന് വ്യാപാരി കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഡോണി കട്ടക്കയം ആരോപിച്ചു. ഇക്കാര്യത്തിൽ ജന പക്ഷത്ത് നിന്നുള്ള തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കി ജില്ല കളക്ടർ ഡോ. ദിനേശൻ ചെറുവട്ടൂർ യു ഡി എഫ് സർക്കാരിന്റെ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണുമായി ചേർന്നാണ് ഈ ഉത്തരവ് ഇറക്കിയത്. കർഷകരുടെ ജീവനും സ്വത്തിനും ഇത് വലിയ വെല്ലുവിളിയാണ്. കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ വെല്ലുവിളി നേരിടേണ്ടി വരുന്ന ഈ സാഹചര്യത്തിൽ പുതിയ ഉത്തരവ് അവരെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *