Timely news thodupuzha

ഹൃദയത്തെ ഹൃദയത്തോട് ചേർത്ത് നിർത്തി സെന്റ് മേരീസ് ഹോസ്പിറ്റൽ, ലോക ഹൃദയ ദിനം ആചരിച്ചു

തൊടുപുഴ: ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29-ന് സെന്റ് മേരീസ് ഹോസ്പിറ്റൽ, തൊടുപുഴ, ലയൺസ് ക്ലബ് ഓഫ് തൊടുപുഴയുമായി സഹകരിച്ച് വാക്കത്തോണും സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

രാവിലെ 7 മണിക്ക് സെന്റ് മേരീസ് ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ലയൺസ് ക്ലബ് ഹാളിൽ സമാപിച്ചു. ഗവ ചീഫ് വിപ്പ് ശ്രീ. അപു ജോൺ ജോസഫ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് ലയൺസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനം അപു ജോൺ ജോസഫ്, അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎയുടെ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ലയൺ ജയേഷ് (ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ) ഉദ്ഘാടനം ചെയ്തു.

ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്താനും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം ഓർമ്മിപ്പിക്കാനും ഈ ലോക ഹൃദയ ദിനാചരണം സഹായിച്ചു.

Leave a Comment

Your email address will not be published. Required fields are marked *