Timely news thodupuzha

മാങ്കുളം ഗ്രാമപഞ്ചായത്തിൽ തൂഫാൻ രണ്ടാംഘട്ടത്തിന് തുടക്കം

മാങ്കുളം ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 രണ്ടാം ഘട്ടം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് നിർവഹിച്ചു. തൂഫാൻ പതാക ഉയർത്തിയതിനുശേഷം നടന്ന ചടങ്ങിൽ മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മാത്യു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന മാത്യു പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് മൂന്നാർ പോലീസ് സബ് ഇൻസ്പെക്ടർ ചന്ദ്രൻ ലഹരി വിരുദ്ധ ക്ലാസ് നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു . യോഗത്തിൽ എത്തിയവർക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോയ് എൻ നന്ദി രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *