Timely news thodupuzha

ഇടുക്കിയില്‍ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി കളക്ടറുടെ ഉത്തരവ്

ഇടുക്കി: ഇടുക്കിയില്‍ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി കലക്ടറുടെ ഉത്തരവ് വൈകുന്നേരം ആറുമുതല് രാവിലെ ആറുവരെ മനുഷ്യര് പുറത്തിറങ്ങുന്നത് നിരോധിച്ച്‌ ജില്ലാ ദുരന്ത നിവാരണ അഥോററ്റി ചെയര്മാനും ജില്ലാ കളക്ടറുമായ ഡോ. ദിനേശന് ചെറുവാട്ട് ഉത്തരവിറക്കി.മനുഷ്യ-വന്യജീവി സംഘര്ഷസാധ്യത കണക്കിലെടുത്ത് ജനങ്ങളുടെ സുരക്ഷയെ കരുതി, വനമേഖലയോടു ചേര്ന്നു കിടക്കുന്ന തോട്ടങ്ങളില് രാത്രി സമയത്തെ മനുഷ്യസഞ്ചാരം കര്ശനമായി നിയന്ത്രിക്കുന്നതായാണ് ജില്ലാ കളക്ടര് ഉത്തരവില് പറയുന്നത്.വനമേഖലയോടു ചേര്ന്നുകിടക്കുന്ന തോട്ടങ്ങളിലുള്ള രാത്രിസമയത്തെ മനുഷ്യ സഞ്ചാരവും (വൈകിട്ട് ആറുമുതല് രാവിലെ ആറുവരെ) രാത്രി സമയത്തെ തോട്ടങ്ങളിലെ പണികളും നിര്ത്തി വയ്പിക്കുന്നതിനു മേഖലയില് പ്രവര്ത്തിക്കുന്ന തൊഴിലാളികള്ക്കും തോട്ടം ഉടമകള്ക്കും കര്ശനമായ നിര്ദേശം നല്കണമെന്ന് നിര്ദേശിക്കുന്നു എന്നാണ് ഉത്തരവ്. മൂന്നാര്, പീരുമേട്, ഉടുമ്പന്ചോല താലൂക്കുകളിലെ പ്ലാന്റേഷന് ഇന്സ്പെക്ടര്മാര്ക്കാണ് നിര്ദേശം നല്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങിയത്.തൊഴിലാളികള് വൈകുന്നേരം ആറു കഴിഞ്ഞാല് പുറത്തിറങ്ങരുതെന്ന നിര്ദേശം ജില്ലയിലെ മുഴുവന് ജനജീവിതത്തെയും ബാധിക്കാനാണ് സാധ്യത. പെരിയാര് കടുവാ സംരക്ഷണ കേന്ദ്രം, ഇടുക്കി, മതികെട്ടാന് വന മേഖലകള്, ദേവികുളം ഇരവികുളം നാഷണല് പാര്ക്ക്, പാമ്പാടുംചോല നാഷണല് പാര്ക്ക്, മാട്ടുപ്പെട്ടി, ഇക്കാനഗര് തുടങ്ങിയ വനമേഖലകളും വനത്തിനു തുല്യമായ കുറ്റിക്കാടുകളും യൂക്കാലിപ്റ്റസ്, പൈന് തോട്ടങ്ങളും എല്ലാം വനമേഖലയോടു ചേർന്നുള്ള പ്രദേശം എന്ന നിർവചനത്തില്‍ പെടും.കുറ്റിക്കാടുകളും യൂക്കാലിപ്റ്റസ് , പൈന് തോട്ടങ്ങളും നിറഞ്ഞ മേഖലകളില് ( മൂന്നാര്, പീരുമേട്) നിന്നാണ് ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, പന്നി തുടങ്ങിയ വന്യ മൃഗങ്ങള് നാട്ടിലേക്കിറങ്ങുന്നത്. പീരുമേട് മേഖലയില് തോട്ടങ്ങള്ക്കു ചുറ്റുമുള്ള നിര്മിത വനമേഖലളില്നിന്നും പെരിയാര് വന്യ ജീവി സങ്കേതത്തില് നിന്നും വന്യമൃഗങ്ങള് നാട്ടിലേക്ക് ഇറങ്ങുന്നുണ്ട്. മൂന്നാർ, പീരുമേട്, ഉടുന്പൻചോല താലൂക്കുകള്‍ പൂർണമായും വനാതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളാണ്.ഇടുക്കി ജില്ലയുടെ പ്രത്യേക ഭൂമിശാസ്ത്ര-വനവിസ്തൃതി പരിഗണിച്ചാല് ജില്ലയില് ആര്ക്കും രാത്രി ആറിനു ശേഷം പുറത്തിറങ്ങാന് കഴിയാതെവരും. തോട്ടം മേഖലകളിലാണ് നിലവില് നിയന്ത്രണമെങ്കിലും വനമേഖലയ്ക്കുള്ളിലൂടെയുള്ള സംസ്ഥാന, ദേശീയ പാതകളിലൂടെയുള്ള യാത്രകളെയും ഉത്തരവ് പ്രതിസന്ധി സൃഷ്ടിച്ചേക്കാം.സംസ്ഥാന, ദേശീയ പാതകളിലും വന്യജീവികളുടെ ആക്രമണങ്ങള് സര്വസാധാരണമാണ്. വനമേഖയോടു ചേര്ന്നുള്ള തോട്ടം മേഖലകളില് തൊഴിലാളികളുടെ രാത്രി സഞ്ചാരം നിരോധിക്കുമ്പോള് ആ സമയങ്ങളില് ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള് മനുഷ്യരുടെ നിയമലംഘനം മൂലമാണെന്നു വരുത്താനും ഈ ഉത്തരവുകൊണ്ടു സാധിക്കും.കഴിഞ്ഞ 23നാണ് വന്യജീവികളുടെ സഞ്ചാരത്തിനു തടസമാകുന്ന നിർമിതികള്‍ പൊളിച്ചു മാറ്റാൻ ഇടുക്കി ജില്ല ദുരന്ത നിവാരണ അഥോററ്റി ചെയർമാനായ ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. 25ന് ജില്ലയിലെത്തിയ മുഖ്യമന്ത്രിയും വനം മന്ത്രിയും പൊളിച്ചുനീക്കല്‍ ഉത്തരവ് അനധികൃത നർമാണങ്ങള്‍ക്കു മാത്രമേ ബാധകമാകൂ എന്നു പ്രഖ്യാപിച്ച്‌ ഉത്തരവിനെ ലഘൂകരിച്ചെങ്കിലും ഉത്തരവ് നിലനില്‍കുകയാണ്. അതിനു പിന്നാലെയാണ് രാത്രിയില്‍ മനുഷ്യർ പുറത്തിറങ്ങുന്നതും നിരോധിച്ചിരിക്കുന്നത്..

Leave a Comment

Your email address will not be published. Required fields are marked *