Timely news thodupuzha

തൊടുപുഴ നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമേതിരെ ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു

തൊടുപുഴ: നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമേതിരെ ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ രമേശ്‌ ബാബു അധ്യക്ഷത വഹിച്ച ധർണ ജില്ലാ പ്രസിഡന്റ്‌ ശ്രീവിദ്യ രാജേഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ്‌ രാജശേഖരൻ, ജില്ലാ സെക്രട്ടറിമാരായ പ്രസാദ് വണ്ണപ്പുറം,ശ്രീകാന്ത്, കൗൺസിലർമാരായ രേണുകരാജശേഖരൻ, ജിതേഷ്, ജില്ലാ എസ് സി മോർച്ച പ്രസിഡന്റ്‌ സജീവൻ, സംസ്ഥാന കൌൺസിൽ അംഗം ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ബി ജെ പി കൗൺസിലർമാർ, ജില്ലാ മണ്ഡലം ഭാരവാഹികൾ തുടങ്ങി നിരവധി പ്രവർത്തകർ ധർണയിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *