ഇടുക്കി: തെക്കൻ തമിഴ്‌നാടിൻ്റെ ജലസ്രോതസ്സായ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലമാണ് കൃഷിക്കും കുടിവെള്ളത്തിനു മായി തേനി, മധുര ഡിണ്ടിഗൽ ശിവഗംഗ, രാമനാഥപുരം എന്നി ജില്ല കൾ ആശ്രയിക്കുന്നത്. മഴയുടെ ലഭ്യത കുറവ് മൂലം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെയാണ്കമ്പം വാലി വാട്ടർ യൂസേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മഴ ലഭിക്കുന്നതിനായി വരുണപൂജ നടത്തിയത്.കേരളത്തിന്റെ അതീർത്തി ജില്ലയായതേനിക്കടുത്തുള്ള തെക്കൻ തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ആധ്യാത്മികക്ഷേത്രമായ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിൽ നടന്ന ഈ പൂജയിൽ കമ്പം താഴ്‌വരയിലെ കർഷകരും പൊതുജനങ്ങളും പങ്കെടുത്ത് മഴയ്ക്കായി പ്രതിഷ്ടയായ ഗൗമാരിയമ്മൻദേവിക്കു മുൻപിൽ പ്രാർത്ഥിച്ചു. വീരപാണ്ടിയിൽ മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ടുവന്ന ജലമുപയോഗിച്ചാണ് പ്രത്യേക പൂജകൾ നടത്തിയത്.തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലും തേനി ജില്ലയിലും കാർഷിക സമൃദ്ധിക്കും കുടിവെള്ളക്ഷാമം ഇല്ലാതാക്കുന്നതിനുമയിട്ടുള്ള പ്രാർഥനകൾ നടന്നു. ഒപ്പം ഗൗമാരിയമ്മന് പ്രത്യേക അഭിഷേക പ്രാർത്ഥനകളും നടന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലും തേനി ജില്ലയിലും മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനായി കേരളാ തമിഴ് നാട് അ തീർത്തിയിലെ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിൽ കർഷകർ വരുണപൂജ നടത്തി






