Timely news thodupuzha

പോക്സോ കേസിൽ 25 വർഷം കഠിനതടവും പിഴയും ശിക്ഷ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ കുടയത്തൂർ, കൂവപ്പള്ളി, ചക്കിക്കാവ് കരയിൽ, ചക്കാലക്കൽ വീട്ടിൽ ജോമോൻ എന്നു വിളിക്കുന്ന തോമസ് (45)നാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 25 വർഷത്തെ കഠിനതടവും 2,00,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. പ്രതി അതിജീവിതയെ അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ചു എന്നതാണ് കേസ്. കാഞ്ഞാർ പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന ബൈജു പി ബാബു ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതി മുമ്പാകെ സമർപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *