Timely news thodupuzha

മിഷൻ ലീഗ് കോതമംഗലം രൂപത കലോത്സവത്തിൽ മുതലക്കോടം മേഖലയും ഇടവകയും കലാകിരീടം ചൂടി

തൊടുപുഴ:.2026 ഒക്ടോബർ രണ്ടാം തീയതി മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തപ്പെട്ട മിഷൻ ലീഗിന്റെ രൂപതാ കലോത്സവത്തിൽ 328 പോയിൻറ് ആയി മുതലക്കോടം മേഖല ചാമ്പ്യന്മാരായി. അതുപോലെ ഏറ്റവും അധികം പോയിൻറ് നേടിയ ശാഖാ എന്ന നിലയിൽ മികച്ച ശാഖയായും തിരഞ്ഞെടുക്കപ്പെട്ടു. വികാരി ഫാ. സെബാസ്റ്റ്യൻ ആരോ ലിച്ചാലിൽ, കൊച്ചച്ചൻമാർ, ആനിമേറ്റർ സിസ്റ്റേഴ്സ് , മിഷൻ ലീഗ് മേഖല-ഇടവക ഭാരവാഹികൾ, മത്സരാർത്ഥികൾ എന്നിവർ ചേർന്ന് കോതമംഗലം രൂപത മുഖ്യ വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ നിന്നും കലാകിരീടം ഏറ്റുവാങ്ങി.

Leave a Comment

Your email address will not be published. Required fields are marked *